1
00:00:06,040 --> 00:00:06,920
ഇത് തിരക്കഥ എഴുതാത്ത ഒരു പരമ്പരയാണ്. ഇതിൽ
ദൃശ്യമാകുന്നതെല്ലാം, പങ്കെടുക്കുന്നവരുടെ

2
00:00:07,000 --> 00:00:07,800
വ്യക്ത്യാനുഭവങ്ങളാണ്. ആമസോൺ ഇവ
പരിശോധിക്കുകയോ തെളിയിക്കുകയോ ചെയ്തിട്ടില്ല

3
00:00:07,880 --> 00:00:08,680
ഈ പരമ്പരയിൽ പ്രത്യക്ഷമാകുന്ന ഏതെങ്കിലും
ഉത്പന്നമോ സേവനമോ ബിസിനസ്സോ ആമസോൺ

4
00:00:08,760 --> 00:00:09,560
സാക്ഷ്യപ്പെടുത്തുന്നില്ല. ഒപ്പം ഇതിൽ
വ്യക്തികൾ നടത്തുന്ന പ്രസ്താവനകളുടെ കൃത്യത

5
00:00:09,640 --> 00:00:10,440
ഉറപ്പുനൽകുന്നുമില്ല. പ്രേക്ഷകർ
വിവേകപൂർവ്വം കാണുക. ഈ പരമ്പര ഏതെങ്കിലും

6
00:00:10,520 --> 00:00:11,360
വ്യക്തി, വസ്തു, ജാതി, സമൂഹം, സ്ഥാപനം, മതം
എന്നിവ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല.

7
00:00:11,440 --> 00:00:12,280
ഈ പരമ്പര പുകയില, ലഹരിമരുന്നുകൾ, മദ്യം
എന്നിവയെ പ്രോത്സാഹിപ്പിക്കുന്നില്ല.

8
00:00:12,360 --> 00:00:13,200
ഈ പരമ്പരയുടെ നിർമ്മാണത്തിനിടെ
മൃഗങ്ങളെ ഉപദ്രവിച്ചിട്ടില്ല,

9
00:00:13,280 --> 00:00:14,120
ഒപ്പം കുട്ടികൾക്ക് ദുരുപയോഗം, അവഗണന,

10
00:00:14,200 --> 00:00:15,040
അല്ലെങ്കിൽ ചൂഷണം
എന്നിവ നേരിടാതിരിക്കാനുള്ള

11
00:00:15,120 --> 00:00:15,920
എല്ലാ നടപടികളും സ്വീകരിച്ചിട്ടുമുണ്ട്.

12
00:00:21,720 --> 00:00:24,840
ആമസോൺ പ്രൈം വീഡിയോയുടെ മിഷൻ
സ്റ്റാർട്ട് അബിലേക്ക് വീണ്ടും സ്വാഗതം.

13
00:00:25,840 --> 00:00:27,320
വരൂ, അകത്തേക്ക് കയറൂ, പ്ലീസ്.

14
00:00:28,280 --> 00:00:32,720
രണ്ടാം ചലഞ്ചിനു ശേഷം, ശ്രീ ച്യവൻ
ആയുർവേദയുടെ മിസ്റ്റർ ദേവ്കർ പുറത്തായി.

15
00:00:33,920 --> 00:00:35,720
അവസാനം വളരെ ഭയാനകമായിരുന്നു,

16
00:00:35,760 --> 00:00:38,400
സത്യം പറഞ്ഞാൽ,
ഞാനും ആയുഷിയും ഇത് പ്രതീക്ഷിച്ചില്ല.

17
00:00:40,200 --> 00:00:42,160
നമുക്കിനി എട്ട് സ്ഥാപകർ ബാക്കിയുണ്ട്.

18
00:00:42,240 --> 00:00:45,720
പക്ഷേ അടുത്ത ചലഞ്ചിനു ശേഷം അത് ഏഴുപേരാകും.

19
00:00:46,360 --> 00:00:49,040
ഇന്നൊരു സമാധാനമുള്ള
ദിവസമായിരിക്കുമെന്ന് കരുതുന്നു.

20
00:00:49,120 --> 00:00:51,640
പക്ഷേ ഞങ്ങൾക്ക് ഉറപ്പില്ല.
ചിലപ്പോൾ അല്ലായിരിക്കാം.

21
00:00:53,720 --> 00:00:57,280
അടുത്ത ചലഞ്ചിനായി സ്ഥാപകരെ
ഒരു പ്രത്യേക സ്ഥലത്തേക്ക് കൊണ്ടുപോകുന്നു,

22
00:00:57,800 --> 00:01:01,640
അവിടെ മിഷൻ സ്റ്റാർട്ട് അബ്
ഒരു പ്രത്യേക കാർണിവൽ ഒരുക്കിയിട്ടുണ്ട്.

23
00:01:02,400 --> 00:01:05,400
സ്റ്റാർട്ട് അബ്
ആരാണ്?

24
00:01:05,440 --> 00:01:08,560
സ്റ്റാർട്ടബ് ആരാണ്?

25
00:01:20,280 --> 00:01:22,360
എനിക്ക് സ്റ്റാർട്ട് അബ് ഇഷ്ടമാണ്.

26
00:01:27,560 --> 00:01:30,360
സ്ഥാപകരേ, മഹത്തായ സ്റ്റാർട്ട് അബ് ആരാണ്
പരിപാടിയിലേക്ക് സ്വാഗതം.

27
00:01:30,440 --> 00:01:31,320
മസാബ ഗുപ്ത

28
00:01:31,400 --> 00:01:33,600
അഥവാ നിങ്ങളുടെ മൂന്നാം ചലഞ്ച്

29
00:01:33,680 --> 00:01:36,120
ഇവിടെയുള്ള എട്ട് സ്ഥാപകരുടെ ലക്ഷ്യം

30
00:01:36,200 --> 00:01:38,320
അവരുടെ ബ്രാൻഡുകൾ
ഏറ്റവും മികച്ചതാണെന്ന് കാണിക്കുകയാണ്...

31
00:01:38,400 --> 00:01:39,240
സൈറസ് സാഹുകർ

32
00:01:39,320 --> 00:01:42,280
...ഇന്ന് ഇവിടെയെത്തുന്ന
150 ആളുകൾക്ക് മുന്നിൽ.

33
00:01:44,080 --> 00:01:45,800
ആദ്യ എപ്പിസോഡിൽ വിമർശകരായിരുന്നു,

34
00:01:45,880 --> 00:01:49,920
പിന്നെ രണ്ടാം ചലഞ്ചിൽ, നമുക്ക്
നിക്ഷേപകരെ ബോദ്ധ്യപ്പെടുത്തേണ്ടി വന്നു.

35
00:01:50,000 --> 00:01:52,600
ഇനി, അവസാനമായി നമ്മൾ
ഉപഭോക്താക്കളെ കാണുകയാണ്.

36
00:01:52,680 --> 00:01:53,520
ചലഞ്ച് 3

37
00:01:53,600 --> 00:01:56,520
മൂന്നാം ചലഞ്ചിൽ സ്ഥാപകർക്ക്
ഓരോ സ്റ്റോൾ നൽകിയിരിക്കുന്നു,

38
00:01:56,600 --> 00:02:01,080
ഒപ്പം ഒരു നിശ്ചിത ബജറ്റും,
കാണികളായി 150 ആളുകളും.

39
00:02:01,160 --> 00:02:03,480
സ്ഥാപകരുടെ പ്രാഥമിക ലക്ഷ്യം

40
00:02:03,560 --> 00:02:05,640
ചില പരിപാടികൾ അവതരിപ്പിച്ചുകൊണ്ട്

41
00:02:05,720 --> 00:02:10,560
കാണികളായ 150 പേരെ തങ്ങളുടെ ബ്രാൻഡ്
ഓർത്തുവയ്ക്കാൻ പ്രേരിപ്പിക്കുകയാണ്.

42
00:02:10,880 --> 00:02:13,480
ചുരുക്കത്തിൽ, ബ്രാൻഡ് റീകോൾ.

43
00:02:14,560 --> 00:02:17,360
നിക്ഷേപകർ സ്ഥാപകരെ വിലയിരുത്തുന്നത്,

44
00:02:17,440 --> 00:02:20,000
ബ്രാൻഡ് റീകോൾ നേടിയെടുക്കാൻ
അവർ ഉപയോഗപ്പെടുത്തുന്ന

45
00:02:20,080 --> 00:02:22,880
തന്ത്രങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും.

46
00:02:23,000 --> 00:02:28,080
സ്ഥാപകരേ, നിങ്ങൾക്ക് നിങ്ങളുടെ സ്വപ്നം
ഒരു മില്യൺ ഡോളർ സ്വപ്നമായി മാറ്റണമെങ്കിൽ,

47
00:02:28,160 --> 00:02:31,800
ഓരോ ചലഞ്ചിനും നിങ്ങൾ നിങ്ങളുടെ
സർവ്വവും സമർപ്പിക്കുന്നു എന്നുറപ്പിക്കണം.

48
00:02:32,800 --> 00:02:35,000
നിങ്ങളുടെ ബൂസ്റ്ററുകൾ
സുരക്ഷിതമാക്കി വയ്ക്കുക,

49
00:02:35,080 --> 00:02:37,840
കാരണം ഫിനാലെയിൽ കൂടുതൽ ബൂസ്റ്ററുകൾ
ഉണ്ടായിരിക്കുന്നത്,

50
00:02:37,880 --> 00:02:41,400
നിക്ഷേപകരുമായി കരാറുകളിൽ എത്തുന്നതിന്
നിങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകും.

51
00:02:41,440 --> 00:02:43,440
സ്പറിൽ നിന്നുള്ള റോഹൻ.

52
00:02:43,520 --> 00:02:45,760
നിങ്ങൾക്കിനി
ഒരു ബൂസ്റ്റർ മാത്രമേ ബാക്കിയുള്ളൂ.

53
00:02:45,840 --> 00:02:49,000
ആദ്യ ചലഞ്ചിൽ നിങ്ങൾക്ക്
നിങ്ങളുടെ വിമർശകരെ മാറ്റാനായില്ല,

54
00:02:49,080 --> 00:02:51,080
എന്നാൽ രണ്ടാം ചലഞ്ചിൽ

55
00:02:51,160 --> 00:02:54,920
നിങ്ങൾക്ക് നിലേഷ് കോത്താരിയിലോ
നിക്ഷേപകരിലോ മതിപ്പുളവാക്കാൻ ആയില്ല.

56
00:02:55,000 --> 00:02:58,080
ഈ ചലഞ്ചിലും നിങ്ങൾക്ക് നല്ല പ്രകടനം
നടത്താൻ ആവുന്നില്ലെങ്കിൽ,

57
00:02:58,160 --> 00:03:01,000
നിങ്ങൾ ഏറ്റവും താഴേക്ക് പോകും.
അങ്ങനെ നിങ്ങൾ പുറത്താകും.

58
00:03:01,080 --> 00:03:02,960
റീഡിസൈൻ, യാത്രികാർട്ട് എന്നിവരോട്,

59
00:03:03,040 --> 00:03:06,280
നിങ്ങൾക്ക് രണ്ട് ബൂസ്റ്ററുകൾ വീതമുണ്ട്.

60
00:03:06,360 --> 00:03:10,560
നിങ്ങളിൽ ഒരാൾ മികച്ച പ്രകടനം കാഴ്ചവച്ചാൽ,
നിങ്ങളുടെ ബൂസ്റ്റർ തിരികെ ലഭിക്കും.

61
00:03:10,640 --> 00:03:12,480
-ആശംസകൾ കൂട്ടരേ.
-നന്ദി.

62
00:03:12,560 --> 00:03:15,600
ബൂസ്റ്ററുകൾ കുറഞ്ഞാൽ നിക്ഷേപകരും കുറയും.

63
00:03:15,680 --> 00:03:18,640
അതിനാൽ നിങ്ങൾ തീർച്ചയായും
നിങ്ങളുടെ ബൂസ്റ്ററുകളിൽ ശ്രദ്ധിക്കണം.

64
00:03:18,720 --> 00:03:21,880
ഇതോടെ, ഞങ്ങൾ എല്ലാ സ്ഥാപകർക്കും
ശുഭാശംസകൾ അറിയിക്കുന്നു.

65
00:03:21,960 --> 00:03:24,120
ഘടികാരമണി മുഴങ്ങുന്നു!
നിങ്ങൾക്ക് ആരംഭിക്കാം!

66
00:03:34,200 --> 00:03:38,080
MISSION
START AB

67
00:03:38,160 --> 00:03:39,440
റീഡിസൈൻ

68
00:03:39,520 --> 00:03:41,120
അലിപ്പോ

69
00:03:41,200 --> 00:03:42,360
തയ്യാറെടുപ്പുകൾ നടക്കുന്നു.

70
00:03:42,440 --> 00:03:45,280
ഈ സ്ഥാപകർക്ക് ഉപഭോക്താക്കളുടെ മനസ്സിൽ

71
00:03:45,360 --> 00:03:46,800
ഇടം നേടാനാവുമോ എന്ന് നമുക്ക് നോക്കാം.

72
00:03:49,000 --> 00:03:50,840
-ഹായ്. ശിഖർ, സ്മൃതി.
-ഹായ്. ഹേയ്.

73
00:03:50,920 --> 00:03:51,880
ഹായ് മസാബ.

74
00:03:51,960 --> 00:03:53,920
-എങ്ങനെ പോകുന്നു? ഇതെന്താണ്?
-നന്നായി പോകുന്നു.

75
00:03:54,000 --> 00:03:57,320
ഇത് റീഡിസൈനിൻ്റെ ആശയം മുഴുവനും
പ്രാവർത്തികമാക്കിയിരിക്കുന്നതാണ്.

76
00:03:57,400 --> 00:04:00,080
-ശരി.
-...കണ്ടൻ്റ് ക്രിയേറ്റർ എങ്ങനെ വെറുമൊരു

77
00:04:00,160 --> 00:04:02,680
-ക്രിയേറ്ററിൽ നിന്ന് സംരംഭകനാകുന്നെന്ന്.
-ശരി.

78
00:04:02,760 --> 00:04:04,280
അപ്പോൾ, നിങ്ങളെ അത് പരിചയപ്പെടുത്താം.

79
00:04:04,360 --> 00:04:05,720
-ഒരു ഡെമോ കാണണോ?
-തീർച്ചയായും.

80
00:04:05,800 --> 00:04:07,720
-കൊള്ളാം. വരൂ.
-ഒരു റെഡ് കാർപ്പറ്റ് അനുഭവം.

81
00:04:07,800 --> 00:04:08,800
അതേ.

82
00:04:09,400 --> 00:04:12,040
ഇത് ക്രിയേറ്റർപ്രണർ ആകാൻ
ആഗ്രഹിക്കുന്ന ക്രിയേറ്ററെപ്പറ്റി ആണ്.

83
00:04:12,120 --> 00:04:14,760
-ഇത് മസാബ.റീഡിസൈൻ.കോം എന്നാകാം.
-ശരി.

84
00:04:14,840 --> 00:04:16,880
വേണമെങ്കിൽ സാമൂഹിക
മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാം.

85
00:04:16,960 --> 00:04:18,680
-നിങ്ങൾ ഈ സ്റ്റോറിൽ എത്തുമ്പോൾ...
-ശരി...

86
00:04:18,760 --> 00:04:20,880
...ഞാൻ നിങ്ങളെ ടാലൻ്റ് മാനേജർ
സ്മൃതിയ്ക്ക് കൈമാറുന്നു,

87
00:04:21,000 --> 00:04:23,360
-അവർ നിങ്ങളെ പരിചയപ്പെടുത്തും--
-പിന്നീട്...

88
00:04:23,480 --> 00:04:25,920
-ശരി.
-...ഞങ്ങൾ പറയും, ഒരു കിയേറ്റർ എന്ന നിലയിൽ,

89
00:04:26,040 --> 00:04:27,680
-നിങ്ങൾ ആദ്യം വേഷം ധരിക്കണം.
-ശരി.

90
00:04:27,760 --> 00:04:30,760
പിന്നെ നിങ്ങൾ ഒരു ക്രിയേറ്ററായി
അടുത്ത ഘട്ടത്തിലേക്ക് കടക്കണം.

91
00:04:30,800 --> 00:04:32,600
നിങ്ങളിവിടെ എൻ്റെ
ക്യാമറയ്ക്ക് പോസ് ചെയ്യണം.

92
00:04:34,160 --> 00:04:36,520
ഞങ്ങൾ നിങ്ങളെ ഈ മാസത്തെ
ക്രിയേറ്ററായി അവതരിപ്പിക്കും.

93
00:04:36,600 --> 00:04:38,240
-പിന്നെ നിങ്ങൾ ഈ മാസികയിലേക്ക് കയറണം.
-ശരി.

94
00:04:38,800 --> 00:04:40,880
ഇതാണ് നിങ്ങളുടെ
"ഞാനൊരു സെലിബ്രിറ്റിയാണ്" നിമിഷം.

95
00:04:40,920 --> 00:04:44,360
അതേ.
അപ്പോൾ, മൂന്ന്, രണ്ട്, ഒന്ന്, കഴിഞ്ഞു.

96
00:04:44,440 --> 00:04:48,160
പിന്നെ ബൂത്തിലെ അവസാന ഭാഗം,
അവിടെയാണ് യഥാർത്ഥമായത് സംഭവിക്കുക,

97
00:04:48,240 --> 00:04:50,360
നിങ്ങൾക്ക് ആ മാസികയുടെ
പുറം ചട്ടയുടെ ഫ്രെയിം കിട്ടും.

98
00:04:50,480 --> 00:04:52,920
നിങ്ങൾ ആളുകൾക്ക് സാധനങ്ങളും നൽകുമോ?

99
00:04:53,040 --> 00:04:55,680
-അതേ, ഒരു വലിയ ബാഗ്, ഒരു ടി-ഷർട്ട്.
-ശരി.

100
00:04:55,760 --> 00:04:57,920
പിന്നെ നിങ്ങളെടുത്ത ചിത്രം ഫ്രെയിം ചെയ്ത്

101
00:04:58,040 --> 00:04:59,440
ഞങ്ങൾ അപ്പോൾത്തന്നെ നൽകും.

102
00:04:59,520 --> 00:05:02,520
പിന്നീട് ഞങ്ങൾ നിങ്ങളുടെ ചിത്രം
വാൾ ഓഫ് ഫെയിമിൽ വയ്ക്കാൻ പറയും,

103
00:05:02,600 --> 00:05:05,160
ഇത് നിങ്ങൾക്ക് ക്രിയേറ്റർപ്രണർ
എന്ന നിലയിൽ സ്ഥാനം നൽകാനാണ്.

104
00:05:05,240 --> 00:05:07,200
-അവിടെ.
-കൊള്ളാം. മനോഹരമായിരിക്കുന്നു.

105
00:05:07,240 --> 00:05:09,800
-നിങ്ങൾ ശാന്തമായി, ആത്മവിശ്വാസത്തോടെയാണ്.
-നന്ദി.

106
00:05:09,880 --> 00:05:11,720
-ഇത് ഉഗ്രനായിരിക്കുന്നു.
-നന്ദി.

107
00:05:11,800 --> 00:05:12,800
-ഒരു കാര്യം കൂടി.
-പറയൂ.

108
00:05:12,880 --> 00:05:15,040
നിങ്ങളുടേത് വളരെ സുന്ദരമായ
ഒരു ഹ്രസ്വ യാത്രയാണ്.

109
00:05:15,120 --> 00:05:19,240
വലിച്ചു നീട്ടാതെ, കാര്യമാത്ര പ്രസക്തമായത്,
എല്ലാ ആശംസകളും നേരുന്നു.

110
00:05:19,320 --> 00:05:20,160
-നന്ദി.
-നന്ദി.

111
00:05:20,240 --> 00:05:21,920
എല്ലാവരും ഇത് സന്ദർശിക്കട്ടെ.

112
00:05:22,040 --> 00:05:23,240
-നന്ദി.
-നന്ദി.

113
00:05:23,360 --> 00:05:24,440
-പ്രതീക്ഷയോടെ.
-ബൈ.

114
00:05:25,800 --> 00:05:26,680
അലീപ്പോ

115
00:05:26,760 --> 00:05:30,080
ഈ ടാസ്കിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായി
മാർക്കറ്റിംഗും ബ്രാൻഡിംഗും

116
00:05:30,160 --> 00:05:31,640
രണ്ട് വ്യത്യസ്ത വസ്തുതകളാണെന്ന്.

117
00:05:31,720 --> 00:05:34,040
പലർക്കും ഈ രണ്ടു കാര്യങ്ങളിൽ
ആശയക്കുഴപ്പമുണ്ട്.

118
00:05:35,000 --> 00:05:36,760
ആയുഷീ, ഇത് കൊള്ളാം.

119
00:05:37,480 --> 00:05:40,280
ഇത് വളരെ നന്നായിരിക്കുന്നു.
ഞാൻ പറയുന്നെന്നേയുള്ളൂ.

120
00:05:40,720 --> 00:05:41,880
അതേ.

121
00:05:42,800 --> 00:05:47,240
ഞങ്ങളുടെ ടാസ്ക്, ബ്രാൻഡ് ബോധവൽക്കരണമാണ്,
അതിനാൽ ഞങ്ങൾ ബ്രാൻഡിംഗിൽ ശ്രദ്ധിക്കണം.

122
00:05:47,320 --> 00:05:50,240
അതുവഴി കാണികളിൽ ഒരു മതിപ്പുളവാക്കണം.

123
00:05:52,640 --> 00:05:54,040
ഇത് അടിപൊളിയാണ്.

124
00:05:56,080 --> 00:05:56,920
ശരി.

125
00:05:57,360 --> 00:06:01,680
ആയുഷി ആളുകൾക്കൊപ്പം ഗെയിം കളിക്കട്ടെ
എന്നാണ് ആദ്യം ഞങ്ങൾ കരുതിയത്.

126
00:06:01,760 --> 00:06:05,680
ഞങ്ങൾ പഠിപ്പിക്കുന്ന സ്കില്ലുകളുമായി
നല്ല സാമ്യമുള്ളവയായിരിക്കും ഗെയിമുകൾ.

127
00:06:05,760 --> 00:06:10,040
അതായത്, ഞങ്ങളുടെ ആശയമെന്നാൽ,
നിങ്ങളൊരു കളി ജയിച്ചുകഴിഞ്ഞാൽ,

128
00:06:10,120 --> 00:06:14,280
നിങ്ങൾക്ക് ഒരു സ്ത്രീ സംരംഭകയുടെ
വകയായി ഒരു സമ്മാനം ലഭിക്കും.

129
00:06:14,360 --> 00:06:18,080
അങ്ങനെയാണ് നിങ്ങൾ ആ സ്ത്രീ സംരംഭകയുടെ
മുഖത്ത് ഒരു ചിരി കൊണ്ടുവരിക.

130
00:06:18,160 --> 00:06:19,760
-ഹായ്. സുഖമാണോ?
-ഹായ്.

131
00:06:19,840 --> 00:06:21,600
-കണ്ടതിൽ സന്തോഷം.
-താത്പര്യം തോന്നുന്നുണ്ടോ?

132
00:06:21,680 --> 00:06:22,680
ശരി, നമുക്ക് കളിക്കാം.

133
00:06:24,560 --> 00:06:28,480
-ഒരു മിനിറ്റ്.
-ബദാം, മുന്തിരി, ആപ്രിക്കോട്ട്, റെയ്സിൻസ്.

134
00:06:29,680 --> 00:06:30,520
ആപ്രിക്കോട്ട്.

135
00:06:33,800 --> 00:06:35,040
കലക്കി.

136
00:06:35,120 --> 00:06:39,680
ഇത് സംരംഭകയിൽ നിന്നുള്ള സമ്മാനമാണ്,
കാരണം നിങ്ങൾ ഒരു പുഞ്ചിരിക്ക് കാരണമായി.

137
00:06:39,760 --> 00:06:41,840
ആയുഷിയും കൂനലും പ്ലാനനുസരിച്ച് സംസാരിച്ചു.

138
00:06:41,920 --> 00:06:43,080
കൂനൽ അത് ശരിക്കും ആസ്വദിച്ചു.

139
00:06:43,160 --> 00:06:44,040
നിഖിൽ &amp; ആയുഷി
അലീപ്പോ

140
00:06:44,120 --> 00:06:47,160
പക്ഷേ അയാൾ പറഞ്ഞ ഒരു കാര്യം ഞങ്ങളുടെ
മുഴുവൻ പ്രവൃത്തിയെയും മാറ്റിയെഴുതി.

141
00:06:47,240 --> 00:06:50,160
ഈ ബ്രാൻഡ് ശരിക്കും അവതരിപ്പിക്കപ്പെടുന്നു
എന്ന് നിങ്ങൾ കരുതുന്നോ?

142
00:06:51,040 --> 00:06:52,320
അതെപ്പറ്റി ആലോചിക്കൂ.

143
00:06:52,400 --> 00:06:55,080
-ശരിയാണ്. നല്ല ആശയം.
-ശരി.

144
00:06:55,160 --> 00:06:57,080
കൂനൽ അലീപ്പോയെ ഓർമ്മപ്പെടുത്തി,

145
00:06:57,160 --> 00:07:00,320
അതായത് ഈ ചലഞ്ചിൻ്റെ ലക്ഷ്യം
ഒരു ബ്രാൻഡ് റീകോൾ ആണെന്ന്.

146
00:07:01,160 --> 00:07:04,240
അലീപ്പോ ഇത്ര കുറഞ്ഞ സമയം കൊണ്ട്
ഒരു തിരിച്ചുവരവ് നടത്തുമോ?

147
00:07:06,680 --> 00:07:10,400
അപ്പോൾ കൂനലുമായി നടത്തിയ പരീക്ഷണത്തിൽ
ഞങ്ങൾക്ക് മനസ്സിലായി

148
00:07:11,000 --> 00:07:13,520
ഗെയിം കളിക്കുന്നത് കൊണ്ട് മാത്രം
ഒരു റീകോളിൽ എത്താനാവില്ലെന്ന്.

149
00:07:15,240 --> 00:07:16,680
നമുക്ക് സവിശേഷമായതൊന്ന് ചെയ്യണം.

150
00:07:16,760 --> 00:07:18,640
നൂതനവും ക്രിയാത്മകവുമായ
എന്തെങ്കിലും ചെയ്യണം.

151
00:07:18,720 --> 00:07:20,120
വ്യത്യസ്തമായ ഒന്ന്.

152
00:07:20,200 --> 00:07:22,640
പതിവുപോലെ, നമുക്ക്
സവിശേഷമായ ഒന്ന് ചെയ്യണം.

153
00:07:22,720 --> 00:07:24,800
നമുക്ക് മറ്റാരും ചെയ്യാത്ത ഒന്ന് ചെയ്യാം.

154
00:07:25,480 --> 00:07:27,320
ആയുഷി "അലീപ്പോ" എന്ന് ബോർഡിൽ എഴുതി,

155
00:07:27,400 --> 00:07:29,320
അത് സ്ക്രീനിൽ കാണാമായിരുന്നു.

156
00:07:35,000 --> 00:07:38,480
അതേസമയം ജിയോവിയോ കാണികളുടെ
മനസ്സ് കീഴടക്കാൻ തുടങ്ങുകയായിരുന്നു,

157
00:07:38,560 --> 00:07:40,520
ബലൂണുകൾ വീർപ്പിച്ചുകൊണ്ട്?

158
00:07:40,600 --> 00:07:41,840
അതേ. അങ്ങനെ.

159
00:07:41,920 --> 00:07:42,760
തീർച്ചയായും.

160
00:07:42,840 --> 00:07:43,680
ജിയോവിയോ.

161
00:07:45,160 --> 00:07:47,440
-നിങ്ങൾ ചെയ്യരുത്--
-പ്രശ്നമില്ല. പൊട്ടാതിരുന്നാൽ മതി.

162
00:07:47,520 --> 00:07:48,400
വരൂ, നടക്കാം.

163
00:07:49,400 --> 00:07:50,480
വരൂ.

164
00:07:50,560 --> 00:07:51,600
പതിയെ.

165
00:07:53,440 --> 00:07:55,320
-ഇത് കൊള്ളാം.
-അടിപൊളിയാണെടോ.

166
00:07:57,480 --> 00:07:58,760
-ഹായ്.
-ഹായ്.

167
00:07:59,320 --> 00:08:01,440
-ഇതൊരു ബലൂണാണ്.
-ഉള്ളിൽ ഒരു ബലൂൺ ഉണ്ട്.

168
00:08:01,520 --> 00:08:02,360
കുഞ്ഞാണോ?

169
00:08:07,560 --> 00:08:08,520
കുഴപ്പമില്ലല്ലോ?

170
00:08:09,760 --> 00:08:10,680
ഹാ.

171
00:08:11,240 --> 00:08:13,120
അതേ, അങ്ങനെ.
ശരിക്കും ഗർഭിണിയാണെന്ന് തോന്നും.

172
00:08:15,000 --> 00:08:19,720
നമുക്കിപ്പോൾ ഗർഭിണികളായ മൂന്ന്
പുരുഷന്മാരുണ്ട്. അവരാണ് ഇന്നത്തെ നായകർ.

173
00:08:19,800 --> 00:08:23,840
തീർച്ചയായും, ഈ സ്ത്രീയും അവരെ ഈ
അവസ്ഥയിൽ സഹായിക്കുന്നുണ്ട്.

174
00:08:23,920 --> 00:08:26,080
ഇങ്ങനെയാണ് ഈ ഷോ നടക്കാൻ പോകുന്നത്.

175
00:08:26,160 --> 00:08:29,200
അപ്പോൾ ഞങ്ങൾ നോക്കും, ലഭിക്കാവുന്ന
എല്ലാ വസ്തുക്കളും കൊണ്ട്,

176
00:08:29,280 --> 00:08:31,880
അവരെ ഞങ്ങളുടെ ബ്രാൻഡിംഗ്,
മാർക്കറ്റിംഗ് വസ്തുക്കളായി ഉപയോഗിക്കും,

177
00:08:31,960 --> 00:08:33,680
കാരണം ഇപ്പോഴവർ ഒരു ബലൂൺ കൊണ്ടുനടക്കുകയാണ്.

178
00:08:33,760 --> 00:08:37,440
അപ്പോൾ, അവരെ കാണുന്നവർക്കെല്ലാം, ഇവിടെ ഒരു
ഗെയിം നടക്കുന്നുണ്ടെന്ന് മനസ്സിലാകും.

179
00:08:37,520 --> 00:08:41,760
അപ്പോൾ, ഞങ്ങൾ അകത്തുള്ളപ്പോഴൊക്കെ,
ഞങ്ങൾ പങ്കെടുക്കുന്നവരെ ഉപയോഗപ്പെടുത്തുും,

180
00:08:41,840 --> 00:08:45,120
ഞങ്ങളുടെ ടീം സാധനങ്ങൾ ബ്രാൻഡ് ചെയ്യുന്നു.
ഇതിന് മൾട്ടിലെവൽ മാർക്കറ്റിംഗ് എന്നുപറയും.

181
00:08:45,200 --> 00:08:46,200
സ്പർ

182
00:08:49,440 --> 00:08:52,360
സ്പർ എന്താണെന്ന് വിശദീകരിക്കുക
എന്നതാ യിരുന്നു ഏറ്റവും വലിയ ചലഞ്ച്.

183
00:08:52,440 --> 00:08:54,880
നമുക്ക് വെറുതേ നമ്മുടെ ഒരുത്പന്നം
ഒരാൾക്ക് കൈമാറാനാവില്ല.

184
00:08:55,000 --> 00:08:56,520
എല്ലാവർക്കും അത് ഉപയോഗിക്കാനാവില്ല.

185
00:08:56,640 --> 00:08:59,280
ഞാൻ യുട്യൂബ് ധാരാളം കാണാറുണ്ട്.

186
00:09:00,440 --> 00:09:03,760
ഉദാഹരണത്തിന്, മിസ്റ്റർ ബീസ്റ്റ്.
അയാൾ വലിയ സമ്മാനങ്ങൾ വെയ്ക്കുന്നു.

187
00:09:03,880 --> 00:09:06,640
ഒരു ചലഞ്ചിൽ ഒരു നൂറുപേർ പങ്കെടുക്കും.

188
00:09:06,760 --> 00:09:09,760
അവസാനം വരെ നിൽക്കുന്ന ആൾ
വലിയ സമ്മാനം നേടുന്നു.

189
00:09:09,880 --> 00:09:13,280
ഞങ്ങൾ സജ്ജീകരണങ്ങളിൽ ചെലവ് നിയന്ത്രിച്ച്,

190
00:09:13,360 --> 00:09:15,640
സമ്മാനത്തിൽ കൂടുതൽ ചെലവാക്കാമെന്നു കരുതി.

191
00:09:15,720 --> 00:09:18,000
ഞങ്ങളുടെ ഉത്പന്നത്തിൽ ആർക്കും
താത്പര്യം ഉണ്ടായേക്കില്ല,

192
00:09:18,080 --> 00:09:21,280
പക്ഷേ ആളുകൾക്ക് സമ്മാനത്തിൽ
താത്പര്യം ഉണ്ടായേക്കാം.

193
00:09:21,360 --> 00:09:24,640
ആളുകൾക്ക് താത്പര്യം തോന്നുമ്പോളേക്കും
ഞങ്ങളവരെ ചലഞ്ചുകൾ ചെയ്യിക്കും,

194
00:09:24,720 --> 00:09:27,280
അങ്ങനെ അവർ സ്പറിനെപ്പറ്റി പഠിക്കും.

195
00:09:28,280 --> 00:09:31,720
140-150 ആളുകൾ വരുന്നുണ്ടെങ്കിൽ, അവയിൽ ഒരു
30 ആളുകളെങ്കിലും ഇവിടെ വന്നാൽ,

196
00:09:31,760 --> 00:09:34,240
ഞങ്ങൾ 25% ആളുകളെ ആകർഷിച്ചു. അല്ലേ?

197
00:09:34,320 --> 00:09:37,080
അത് ഒരു വലിയ സംഖ്യയാണ്.
അതാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

198
00:09:37,160 --> 00:09:39,320
-അത് നടന്നാൽ, ഞങ്ങൾക്ക് സന്തോഷമാകും.
-അതേ.

199
00:09:39,400 --> 00:09:42,280
ഇത് ജീവന്മരണ പോരാട്ടമാണ്.
കാരണം ഇനിയാകെ ഒരു ബൂസ്റ്ററേ ഉള്ളൂ.

200
00:09:42,360 --> 00:09:44,520
ഡേബ്രേക്ക്

201
00:09:44,640 --> 00:09:46,440
നിങ്ങൾ കയറുമ്പോഴേക്ക്
ഒരു വലിയ പല്ല് കാണാനാകും.

202
00:09:46,520 --> 00:09:51,080
വന്നിട്ട് നിങ്ങൾക്കിഷ്ടപ്പെട്ട ആഹാരം
എന്തെന്ന് ഇവിടെ എഴുതണം.

203
00:09:51,160 --> 00:09:52,600
ഇവയാണ് ഞങ്ങളുടെ ഉത്പന്നങ്ങൾ.

204
00:09:52,640 --> 00:09:54,760
ഒന്നുരണ്ട് ഗെയിമുകളും
നിങ്ങൾക്ക് കാണാനാകും.

205
00:09:54,840 --> 00:09:56,840
ഞങ്ങൾ പല്ലുകളിലെ
കറകൾ കളയുന്നതിൽ നിപുണരാണ്.

206
00:09:59,240 --> 00:10:00,840
-ഇത് കാണുന്നത്ര എളുപ്പമല്ല.
-ശരിയാണ്.

207
00:10:00,880 --> 00:10:04,040
നിങ്ങൾക്ക് മൂന്നിൽ രണ്ട് ലഭിച്ചാൽ,
ഞങ്ങൾ നിങ്ങൾക്കൊരു സമ്മാനപ്പൊതി നൽകും.

208
00:10:04,120 --> 00:10:05,120
-സൗജന്യമായി.
-ശരി.

209
00:10:05,200 --> 00:10:06,760
വിജയിച്ചില്ലെങ്കിലും തരും.

210
00:10:06,880 --> 00:10:08,840
-പക്ഷേ ഞങ്ങളുടെ ആഗ്രഹം നിങ്ങളിതിൽ...
-അതേ.

211
00:10:08,880 --> 00:10:11,720
-വിജയിക്കണമെന്നാണ്. ഇതാണ് വിജയവീഥി.
-ഞാൻ കഴിവതും ശ്രമിക്കാം.

212
00:10:11,760 --> 00:10:13,280
-കഴിവതും അല്ല.
-ശരിയാണ്.

213
00:10:13,360 --> 00:10:15,280
-ജീവന്മരണ പോരാട്ടമെന്ന് പറഞ്ഞില്ലേ?
-ശരിയാണ്.

214
00:10:16,040 --> 00:10:18,200
-ജീവന്മരണ പോരാട്ടത്തിൽ കഴിവതും എന്നില്ല.
-അതേ.

215
00:10:18,280 --> 00:10:19,520
-സകലതും ശ്രമിക്കണം.
-അതേ.

216
00:10:19,640 --> 00:10:20,480
പെൻഷൻബോക്സ്

217
00:10:20,520 --> 00:10:21,760
-പെൻഷൻബോക്സ്!
-ഹേയ്.

218
00:10:21,840 --> 00:10:24,360
-എന്താ നടക്കുന്നത്?
-ഞങ്ങളുടെ തയ്യാറെടുപ്പ് കഴിഞ്ഞിട്ടില്ല.

219
00:10:24,440 --> 00:10:26,280
കൂടാതെ,
ഞങ്ങളുടെ പ്രിൻ്റുകളും വന്നിട്ടില്ല.

220
00:10:26,360 --> 00:10:30,160
-ഇത് നിങ്ങൾ കാണുന്നതൊരു സാധാരണ മരമാണ്...
-ഇത് മുഴുവൻ പച്ചയായിരിക്കും.

221
00:10:30,240 --> 00:10:33,040
ഇതിൻ്റെ പ്രധാന ആശയം പെൻഷൻ ലോട്ടറിയാണ്.

222
00:10:34,520 --> 00:10:35,960
ഒരു ലോട്ടറി ടിക്കറ്റ് കിട്ടും.

223
00:10:36,040 --> 00:10:37,440
-അത് സ്ക്രാച്ച് ചെയ്യണം.
-ശരി.

224
00:10:37,520 --> 00:10:40,400
നിങ്ങൾക്കൊരു നാലക്ക കോഡ് ലഭിക്കും.
അതാണ് ടച്ച് സ്ക്രീൻ.

225
00:10:40,480 --> 00:10:43,120
അത് മുന്നോട്ടു വരും,
നിങ്ങൾ കോഡ് ചേർക്കുമ്പോഴേക്കും...

226
00:10:43,200 --> 00:10:46,840
അത് നിങ്ങൾ വിജയിച്ച തുക അല്ലെങ്കിൽ അടുത്ത
തവണ കൂടുതൽഭാഗ്യമുണ്ടാകട്ടെ എന്ന്കാണിക്കും.

227
00:10:46,880 --> 00:10:49,880
-അപ്പോൾ എനിക്ക് 5000 രൂപ കിട്ടിയാലോ?
-നിങ്ങൾക്ക് 5000 രൂപ കിട്ടും.

228
00:10:49,960 --> 00:10:52,040
അതായിരിക്കും നിങ്ങളുടെ
ആദ്യ പെൻഷൻ സമ്പാദ്യം.

229
00:10:52,120 --> 00:10:53,760
കൊള്ളാം. അപ്പോൾ നിങ്ങൾ ശരിക്കും
പണം നൽകുമോ?

230
00:10:53,840 --> 00:10:55,600
-അതേ. സൈനപ്പ് ചെയ്യുമ്പോഴേക്കും...
-അതേ.

231
00:10:55,680 --> 00:10:57,880
നിങ്ങൾക്കൊരു മരം ഉണ്ട്,
പക്ഷേ യാത്രികാർട്ടിനും ഉണ്ട്.

232
00:10:57,960 --> 00:10:59,840
ശരിയാണ്, പക്ഷേ
അവർക്കും മരമുണ്ടെന്ന് അറിഞ്ഞില്ല.

233
00:11:01,440 --> 00:11:05,080
-പക്ഷേ അത് നല്ലതാണ്--
-ഇവിടെ രണ്ടു മരങ്ങൾ കറങ്ങുന്നു.

234
00:11:05,160 --> 00:11:07,880
എന്തെങ്കിലുമാകട്ടെ, രണ്ട് പണമരങ്ങൾ
ഉള്ളത് കൂടുതൽ നല്ലതാണ്.

235
00:11:07,960 --> 00:11:09,280
-സത്യം.
-ഒന്നിനെക്കാൾ നല്ലതാ രണ്ട്.

236
00:11:11,160 --> 00:11:13,840
അവർ അതേ മരം തന്നെ കൊണ്ടുവന്നു.
അതിൻ്റെ ഫോട്ടോ എൻ്റെ കയ്യിലുണ്ട്.

237
00:11:15,320 --> 00:11:17,920
-കുഴപ്പമില്ല.
-ഇത് തീർന്നിട്ടില്ല.

238
00:11:22,160 --> 00:11:26,960
പെൻഷൻബോക്സിന് ഞങ്ങളുടെ അതേ ആശയമായിരുന്നു.

239
00:11:30,880 --> 00:11:31,960
അത് കുറച്ച് ഞെട്ടിച്ചു,

240
00:11:32,040 --> 00:11:34,920
കാരണം യാത്രികാർട്ടും പണമരവുമായി
ഒരു ബന്ധവുമില്ല.

241
00:11:35,000 --> 00:11:38,440
ഞങ്ങൾ ഫിൻടെക്ക് ആണ്, ഞങ്ങൾ പണം കൈകാര്യം
ചെയ്യുന്നു. അപ്പോൾ ഇവിടെയാണ് കൂടുതൽ ബന്ധം.

242
00:11:38,520 --> 00:11:41,800
പക്ഷേ അത് കുഴപ്പമില്ല, ഇത് ആക്ടിവേഷനു
മാത്രമാണ്. ഇതല്ല പ്രധാന ആശയം.

243
00:11:42,640 --> 00:11:47,280
പക്ഷേ ഞങ്ങളുടെ ആശയവുമായി സാമ്യമുണ്ടെന്ന്
അറിഞ്ഞാൽ അവർക്ക് കൂടുതൽ വിഷമമാകും.

244
00:11:47,720 --> 00:11:51,240
കാരണം ഞങ്ങളെ ഇത് ബാധിക്കില്ല,
ഞങ്ങൾക്ക് പരീക്ഷണങ്ങൾ നടത്താനാകും.

245
00:11:51,320 --> 00:11:54,120
പക്ഷേ അവർക്കാണ് അവസരമില്ലാത്തത്.
അവർ എല്ലാം നന്നായി ചെയ്യണം.

246
00:11:54,880 --> 00:11:57,320
അവർ സുരക്ഷിതരാണ് എന്നത്
എന്നെ വിഷമിപ്പിക്കുന്നു.

247
00:11:57,960 --> 00:12:00,760
അല്ലേ? അവരെ
ഈ റൗണ്ടിൽ നിന്ന് പുറത്താക്കാനാവില്ല.

248
00:12:00,840 --> 00:12:02,080
ഞങ്ങൾക്ക് കൂടുതൽ പോരാടണം.

249
00:12:02,160 --> 00:12:04,560
പക്ഷേ കുഴപ്പമില്ല. അല്ലേ? നടന്നത് നടന്നു.

250
00:12:04,640 --> 00:12:06,720
ഇത് നല്ലൊരു മത്സരമാണ്. രസമായിരിക്കും.

251
00:12:06,800 --> 00:12:08,080
യാത്രികാർട്ട്

252
00:12:12,560 --> 00:12:15,480
ഞങ്ങളുടെ ഭാവി യൂണികോൺ സ്ഥാപകർക്ക്

253
00:12:15,560 --> 00:12:19,120
ശരിക്കുള്ള ഒരു യൂണികോൺ സ്ഥാപകൻ
എങ്ങനെയിരിക്കും എന്ന കാഴ്ചപ്പാട് നൽകാനായി

254
00:12:19,200 --> 00:12:22,280
ഞങ്ങളുടെ നിക്ഷേപകർ ഓയോ റൂംസ് സ്ഥാപകനും

255
00:12:22,360 --> 00:12:24,800
സി.ഇ.ഒയുമായ റിതേഷ് അഗർവാളിനെ ക്ഷണിച്ചു.

256
00:12:24,880 --> 00:12:29,120
കാര്യങ്ങൾ കൂടുതൽ രസകരമാക്കാനായി
അദ്ദേഹം വേഷപ്രച്ഛന്നനായാണ് വരിക.

257
00:12:29,640 --> 00:12:34,720
സ്ഥാപകർക്ക് എന്നെക്കൊണ്ട് എന്തും
ചെയ്യിക്കാനാകും എന്ന് ഞാൻ എപ്പോഴും പറയും.

258
00:12:34,800 --> 00:12:38,520
മിഷൻ സ്റ്റാർട്ട് അബിൽ ഒരു കാർണിവൽ
നടക്കുന്നതിനാൽ ഞാൻ അങ്ങോട്ടുപോകുന്നു.

259
00:12:38,600 --> 00:12:42,120
അപ്പോൾ, ഞാനവരെ വേഷം മാറിയാണ് കാണാൻ
തീരുമാനിച്ചിരിക്കുന്നത്,

260
00:12:42,200 --> 00:12:43,560
അവരുടെ ഐഡിയകൾ മനസ്സിലാക്കാനും.

261
00:12:43,640 --> 00:12:47,040
ആത്യന്തികമായി ഞാനവർക്ക് സഹായകരമായ
നല്ല നിർദ്ദേശങ്ങൾ നൽകാൻ ആഗ്രഹിക്കുന്നു.

262
00:12:48,320 --> 00:12:51,400
എല്ലാ സംരംഭകരെയും കാണാൻ ഞാൻ ആവേശഭരിതനാണ്.

263
00:12:51,480 --> 00:12:53,200
അവർക്കെന്നെ തിരിച്ചറിയാനാകുമോ
എന്ന് നോക്കാം.

264
00:12:54,480 --> 00:12:57,120
-മനുഷ്യനും യന്ത്രവും.
-കൂടെ ശക്തിയും.

265
00:12:57,200 --> 00:12:58,600
-സുഖമായിരിക്കുന്നോ?
-കൊള്ളാം.

266
00:12:58,680 --> 00:12:59,720
-ഹായ് റിതേഷ്.
-എൻ്റെ ദൈവമേ!

267
00:12:59,800 --> 00:13:01,640
-ഇതത്ര ബുദ്ധിമുട്ടല്ല.
-ഹായ്, ഞാൻ അനീഷയാണ്.

268
00:13:02,280 --> 00:13:04,200
റിതേഷ്, നിങ്ങളിവിടെ വന്നതിൽ
വളരെ സന്തോഷമുണ്ട്.

269
00:13:04,280 --> 00:13:06,600
-ഈ വേഷത്തിൽ നിങ്ങൾ നന്നായിരിക്കുന്നു.
-നന്ദി.

270
00:13:06,680 --> 00:13:09,440
ഇപ്പോൾ നിങ്ങൾ മുപ്പതുകളിലേക്ക്
കടന്നെന്ന് തോന്നുന്നുണ്ട്.

271
00:13:10,480 --> 00:13:14,160
പക്ഷേ എന്തായാലും റിതേഷ്, നിങ്ങൾ ഭാരതീയ
സ്റ്റാർട്ടപ്പുകളുടെ പോസ്റ്റർ ബോയ് ആണ്.

272
00:13:14,240 --> 00:13:17,840
ഒരുപാട് സ്ഥാപകർ നിങ്ങളെ കണ്ട്
ആഹ്ളാദിക്കും. ശരിക്കും ആവേശമുണ്ട്.

273
00:13:17,920 --> 00:13:19,800
കൂനൽ പറഞ്ഞു കമ്പനികളെല്ലാം കൊള്ളാമെന്ന്.

274
00:13:19,880 --> 00:13:21,640
ഇവരെയെല്ലാം ഒന്നിച്ച് കൊണ്ടുവരാനായത്

275
00:13:21,720 --> 00:13:23,120
-അതിശയകരം തന്നെ.
-ശരിയാണ്.

276
00:13:23,200 --> 00:13:25,720
-അടിപൊളിയാണ്.
-ഓരോ ആഴ്ചയും ക്ലേശം കൂടുകയാണ്.

277
00:13:25,800 --> 00:13:29,240
അതായത്, എപ്പിസോഡുകൾ മുന്നേറുമ്പോൾ,

278
00:13:29,320 --> 00:13:31,760
ചലഞ്ചുകൾ പ്രയാസമേറിയതാകുന്നു,

279
00:13:32,320 --> 00:13:35,240
അപ്പോൾ കമ്പനികളുടെയും സ്ഥാപകരുടെയും
യഥാർത്ഥ മുഖം നമുക്ക് കാണാനാവുന്നു.

280
00:13:35,320 --> 00:13:36,880
നിങ്ങളെ പ്രസാദിപ്പിക്കാൻ പ്രയാസമാവും.

281
00:13:36,960 --> 00:13:40,120
പക്ഷേ നിങ്ങളീ കമ്പനികളെ
അംഗീകരിക്കുന്നതിനാൽ, എനിക്ക് ആവേശമുണ്ട്.

282
00:13:40,200 --> 00:13:44,880
റിതേഷ്, നിങ്ങൾ ഈ സ്ഥാപകർക്ക്
എത്ര ഓയോ രാവുകൾ സൗജന്യമായി നൽകും?

283
00:13:44,960 --> 00:13:47,120
തീർച്ചയായും, ഞാൻ നൽകും. ഒരേയൊരു വ്യവസ്ഥ,

284
00:13:47,200 --> 00:13:50,000
നിങ്ങളൊരു കമ്പനിയെ തെരഞ്ഞെടുക്കുമ്പോൾ,
എന്നെയും കൂടി ചേർക്കണം.

285
00:13:50,080 --> 00:13:52,720
-ഉറപ്പ്.
-അതേ തീർച്ചയായും.

286
00:13:52,800 --> 00:13:54,640
വേഷം മാറിയ റിതേഷ്, നോക്കാം.

287
00:13:54,720 --> 00:13:57,000
അവരുടേതായ സ്റ്റാളുകളിൽ
നിൽക്കുന്ന സ്ഥാപകർ, നോക്കാം.

288
00:13:57,760 --> 00:14:01,600
കാണികൾ എത്തുന്നു, മൂന്ന്, രണ്ട്, ഒന്ന്!

289
00:14:01,680 --> 00:14:03,880
കാർണിവൽ ആരംഭിക്കുന്നു

290
00:14:26,040 --> 00:14:27,720
ഞാൻ ആകെ ഞെട്ടി.

291
00:14:27,800 --> 00:14:30,920
മനോഹരമായ ലൈറ്റുകൾ,
ഒരു കെട്ടുകഥയിലെ സന്ദർഭം പോലെയിരുന്നു.

292
00:14:31,000 --> 00:14:32,720
എല്ലാം അതിമനോഹരമായി തോന്നി.

293
00:14:32,800 --> 00:14:35,040
ഞാൻ കണ്ടതിൽ വച്ച്
ഏറ്റവും മനോഹരമായ സെറ്റ് ആയിരുന്നു അത്.

294
00:14:36,520 --> 00:14:40,280
ഞങ്ങളുടെ നാട്ടിൽ
അവർ കാർണിവലുകളിൽ ഈ കാഹളങ്ങൾ മുഴക്കും.

295
00:14:40,360 --> 00:14:42,480
അതേ, അതും പിന്നെ പച്ചമരുന്നുകൾ
വിൽക്കുന്ന ആളുകളും.

296
00:14:42,560 --> 00:14:44,440
അവരാണ് ഏറ്റവും വലിയ കച്ചവടം നടത്തുക.

297
00:14:44,520 --> 00:14:46,680
പിന്നെ, ഞങ്ങളുടെ ബൂത്തിനടുത്തു നിന്ന
ഒരു വിദേശ വനിത...

298
00:14:46,760 --> 00:14:48,440
അവർ കുമിളകൾ ഉണ്ടാക്കുകയായിരുന്നു.

299
00:14:48,520 --> 00:14:51,200
ആളുകൾ സൈക്കിളോടിക്കുന്നു,
അസാമാന്യ വലുപ്പമുള്ളവർ ചുറ്റും നടക്കുന്നു.

300
00:14:51,280 --> 00:14:53,480
ഇതൊന്നും ഞങ്ങൾ ലൈവായി കണ്ടിട്ടില്ല.

301
00:14:53,560 --> 00:14:55,800
ഞങ്ങൾ ഒരിക്കലും ഇങ്ങനെ ഒരു ചുറ്റുപാടിൽ
പോയിട്ടില്ല.

302
00:14:57,520 --> 00:14:59,600
രണ്ടുമിനിറ്റ്
രണ്ട് മണിക്കൂർ പോലെ തോന്നിച്ചു.

303
00:14:59,680 --> 00:15:01,760
അഞ്ച് മിനിറ്റിനുള്ളിൽ ഒരാൾ വന്ന് ചോദിച്ചു,

304
00:15:01,840 --> 00:15:04,920
"കൊള്ളാം. നിങ്ങൾ എന്താണ് ചെയ്യുന്നത്?"
അങ്ങനെ.

305
00:15:05,000 --> 00:15:08,040
ശിഖർ പറഞ്ഞു, "ഇയാളാണെൻ്റെ ഇര."
അവന് അയാളെ പിടികൂടണമായിരുന്നു.

306
00:15:08,120 --> 00:15:09,200
ശിഖർ &amp; സ്മൃതി
റീ-ഡിസൈൻ

307
00:15:09,280 --> 00:15:11,520
ഈ സ്റ്റോർ റീഡിസൈനിൻ്റെ ഒരു ഉപ സൈറ്റാണ്.

308
00:15:11,600 --> 00:15:12,680
-ശരി.
-ഇതൊരു വെബ്സൈറ്റാണ്,

309
00:15:12,760 --> 00:15:15,200
ഇത് നിങ്ങൾക്ക്
ഇൻസ്റ്റഗ്രാം ബയോയിൽ ചേർക്കാം.

310
00:15:15,280 --> 00:15:16,440
എനിക്കൊരു നല്ല പോസ് തരൂ.

311
00:15:16,520 --> 00:15:17,480
റീ-ഡിസൈൻ

312
00:15:17,560 --> 00:15:20,360
ഇനി, ഇതാണ് ക്രിയേറ്റർ ഓഫ് ദ മന്ത്
മാസികയുടെ കവർ.

313
00:15:21,560 --> 00:15:24,120
അത്രയേയുള്ളൂ. അതിലേ പുറത്തിറങ്ങിക്കോളൂ.

314
00:15:24,200 --> 00:15:27,800
ആറ് പെൺകുട്ടികൾ, രണ്ട് ആൺകുട്ടികൾ,
പിന്നെ രണ്ട് ദമ്പതികൾ ഒന്നിച്ചു വന്നു.

315
00:15:27,880 --> 00:15:31,040
എന്താണെന്നറിയാനായി ഞങ്ങളുടെ
സ്റ്റാളിനു മുന്നിൽ ഒരു ക്യൂ രൂപപ്പെട്ടു.

316
00:15:31,120 --> 00:15:35,280
"ഒരാൾ ക്രിയേറ്ററായി വരുന്നു, സമ്മാനവുമായി
പോകുന്നു, അപ്പോൾ അവർക്കും അവിടെ പോകണം.

317
00:15:35,360 --> 00:15:39,360
അതാണവരും പറയുന്നത്. ഒരുപാടാളുകൾക്ക്
ചിത്രങ്ങൾ വേണം.

318
00:15:39,440 --> 00:15:42,840
പിന്നെ ഒരു മാസികയുടെ കവറിൽ
വരുന്ന ആ വികാരം.

319
00:15:42,920 --> 00:15:44,120
ആളുകൾക്ക് കണക്ട് ചെയ്യാനാകും.

320
00:15:44,680 --> 00:15:48,160
റീഡിസൈനിൻ്റെ പ്രശസ്തരാകൂ എന്ന ആശയം
ആളുകൾക്കിടയിൽ ഹിറ്റായി.

321
00:15:50,320 --> 00:15:51,960
എങ്കിലും മറ്റുചില സ്ഥാപകർക്ക്

322
00:15:52,040 --> 00:15:54,560
അവരുടെ സ്റ്റാളുകളിലേക്ക് ആളുകളെ
ആകർഷിക്കാൻ പ്രയാസപ്പെടേണ്ടിവന്നു.

323
00:15:55,640 --> 00:15:58,200
നിങ്ങൾ ഒരു പരിപാടിയിൽ പങ്കെടൂക്കൂ.
നിങ്ങൾക്കൊരു ടിവി നേടാം.

324
00:15:58,280 --> 00:15:59,720
ഇത് സത്യമാണ്. നിങ്ങൾക്കത് തൊടാം.

325
00:15:59,800 --> 00:16:01,920
സൗജന്യമായി ലോട്ടറി ടിക്കറ്റ്!

326
00:16:02,000 --> 00:16:03,800
ദയവായി വരൂ!

327
00:16:03,880 --> 00:16:05,880
-നിങ്ങൾക്ക് യഥാർത്ഥ പണം വേണോ?
-വേണം.

328
00:16:05,960 --> 00:16:08,280
-നിങ്ങൾക്ക് നിധി വേണോ? ദയവായി വരൂ.
-ശരി.

329
00:16:08,360 --> 00:16:10,640
ജിയോവിയോ

330
00:16:10,720 --> 00:16:13,400
മാഡം ദയവായി വന്ന് ഗർഭാവസ്ഥ അനുഭവിക്കൂ!

331
00:16:15,480 --> 00:16:18,040
-ഹായ് ഗൈസ്.
-ഹായ്.

332
00:16:20,480 --> 00:16:24,040
പ്ലാൻ എന്താണെന്നാൽ, നമുക്ക് കുറഞ്ഞ
സമയത്തിനുള്ളിൽ ഒരു അനുഭവം നൽകാം...

333
00:16:24,120 --> 00:16:25,920
ദിനേശ് &amp; സെന്തിൽ കുമാർ
ജിയോവിയോ ഹെൽത്ത് കെയർ

334
00:16:26,000 --> 00:16:28,320
...പങ്കെടുക്കുന്ന ഒരോ വ്യക്തിക്കും
മറക്കാനാവാത്ത രീതിയിൽ.

335
00:16:30,880 --> 00:16:34,280
ഇനി നിങ്ങളെല്ലാവരും ഈ ബലൂൺ ഉപയോഗിച്ച്
ഗർഭാവസ്ഥ അനുഭവിക്കാൻ പോവുകയാണ്.

336
00:16:34,360 --> 00:16:36,520
-ശരി.
-ഞാനിത് ഉള്ളിൽ ഇടില്ല.

337
00:16:36,600 --> 00:16:37,440
ജിയോവിയോ ഹെൽത്ത് കെയർ

338
00:16:37,520 --> 00:16:39,080
അല്ല, അകത്തല്ല. കയ്യിൽ മതി.

339
00:16:39,160 --> 00:16:41,160
ഇത് അടുത്ത രണ്ടുമിനിറ്റ് നേരം
നിങ്ങളുടെ കുഞ്ഞാണ്.

340
00:16:41,240 --> 00:16:43,400
നിങ്ങൾ കുറച്ചുനേരത്തേക്ക്
ഒരു ഗർഭിണിയായിരിക്കും.

341
00:16:43,480 --> 00:16:47,520
അപ്പോൾ നിങ്ങളുടെ ചലഞ്ച് എന്തെന്നാൽ,
ഈ ബലൂൺ കുറച്ചുനേരം പിടിക്കണം,

342
00:16:47,600 --> 00:16:50,200
ഒന്നു നടന്ന്, നിങ്ങളുടെ കുഞ്ഞുമായി
സുരക്ഷിതമായി തിരിച്ചെത്തണം.

343
00:16:50,280 --> 00:16:52,040
അപ്പോൾ ഈ സാധനങ്ങളെല്ലാം
നിങ്ങൾക്ക് കിട്ടും.

344
00:16:52,120 --> 00:16:55,440
ഇങ്ങനെ ഒരു സ്റ്റാളിൻ്റെ ഉദ്ദേശം
എന്ത് ഉത്പന്നമാണ് ഇതെന്ന്

345
00:16:55,520 --> 00:16:57,840
-ജനങ്ങളോട് പറയുകയാണ്.
-അതേ.

346
00:16:57,920 --> 00:17:00,240
വെറുതേ ആളെക്കൂട്ടുകയല്ല.

347
00:17:17,080 --> 00:17:19,480
പക്ഷേ ഇതേ ആൾക്കൂട്ടത്തിൽ വേഷപ്രച്ഛന്നനായി

348
00:17:19,560 --> 00:17:22,160
നടക്കുകയാണ് നമ്മുടെ രഹസ്യ കോടീശ്വരൻ.

349
00:17:32,760 --> 00:17:34,400
അപ്പോൾ ഇതെല്ലാം കൊള്ളാം ഗൈസ്.

350
00:17:34,480 --> 00:17:37,720
പക്ഷേ ഞാനെന്താ
ഒരു കസ്റ്റമറെപ്പോലും കാണാത്തത്?

351
00:17:37,800 --> 00:17:40,240
കാരണം ഞങ്ങൾ പെട്ടന്ന് ചെയ്യുന്നു,
ആളുകൾ വേഗത്തിൽ നീങ്ങുന്നു.

352
00:17:40,320 --> 00:17:43,720
-അവർ ബലൂണുമായി നിൽക്കുന്നത് കാണാം.
-അവർ ഞങ്ങടെ മാർക്കറ്റിങ്ങാണ് ചെയ്യുന്നത്.

353
00:17:44,280 --> 00:17:46,760
നിങ്ങൾക്ക് ഉപഭോക്താക്കളെ
പ്രചോദിപ്പിക്കാൻ കഴിഞ്ഞോ?

354
00:17:47,520 --> 00:17:49,680
-അവർ ആവേശത്തിലാണ്.
-ശരിക്കും.

355
00:17:49,760 --> 00:17:52,200
ഞങ്ങൾ അവരോട് ബലൂൺ
കയ്യിൽ പിടിക്കാൻ ആവശ്യപ്പെട്ടു,

356
00:17:52,280 --> 00:17:54,240
പക്ഷേ അവരത് മടിയിൽ കൊണ്ടു നടക്കുകയാണ്.

357
00:17:54,320 --> 00:17:57,680
ഞങ്ങൾ നൽകുന്ന ആക്ടിവിറ്റി കാരണം
അവർ കൂടുതലായി പങ്കു ചേരുന്നു.

358
00:17:57,760 --> 00:17:58,880
ഇത് ഞങ്ങൾക്ക് ഗുണപരമാണ്.

359
00:17:58,960 --> 00:18:00,880
ഇത് ചെയ്യാൻ കൂടുതൽ ആളുകളെ ആകർഷിക്കാൻ
ആവുന്നുണ്ട്.

360
00:18:00,960 --> 00:18:01,800
കൊള്ളാം.

361
00:18:02,320 --> 00:18:05,240
-വളരെ രസകരമായിരിക്കുന്നു സെന്തിൽ.
-അതേ, നന്ദി.

362
00:18:05,320 --> 00:18:08,800
ദിനേശ് തിരിച്ചെത്തി മികച്ച ഫോമിലാണ്
എന്നത് കാണുന്നതിൽ സന്തോഷമുണ്ട്.

363
00:18:08,880 --> 00:18:11,440
-പക്ഷേ നിങ്ങൾക്ക് എല്ലാ ആശംസകളും. നന്ദി.
-നന്ദി.

364
00:18:12,000 --> 00:18:14,760
ജിയോവിയോ അവരിത്
വലിയ ബുദ്ധിപരമായി എടുത്തിരിക്കുകയാണ്.

365
00:18:14,800 --> 00:18:17,080
അവർ എല്ലാറ്റിനെക്കുറിച്ചും
ഒരുപാട് ചിന്തിക്കുന്നു.

366
00:18:17,160 --> 00:18:18,200
പക്ഷേ...

367
00:18:19,080 --> 00:18:22,080
നിങ്ങളുടെ കസ്റ്റമർക്ക് എന്താണ് വേണ്ടത്?
നിങ്ങൾ കസ്റ്റമർക്ക് അത് നൽകുന്നുണ്ടോ?

368
00:18:22,200 --> 00:18:23,560
ഇത് വളരെ ലളിതമാണ്.

369
00:18:23,640 --> 00:18:27,200
അല്ല, എല്ലാവരും ഒരു ബലൂൺ എടുക്കണമെന്ന്
അവർ പറയുന്നതിൽ ഞാൻ അത്ഭുതപ്പെടുന്നു.

370
00:18:27,280 --> 00:18:28,280
ഞാനിങ്ങനെ...

371
00:18:28,320 --> 00:18:31,160
ആളുകൾ ആ ബലൂണും ധരിച്ച്
ചുറ്റിനടക്കുമോ എന്നെനിക്ക് സംശയമുണ്ട്.

372
00:18:31,240 --> 00:18:32,800
പക്ഷേ ഞാനൊരു കാര്യം പറയാം അനീഷാ.

373
00:18:32,880 --> 00:18:35,880
മാർക്കറ്റിംഗിൽ ഒരു കാര്യമുണ്ട്...
നന്നായി ഓർമ്മ നിലനിർത്തുക...

374
00:18:35,960 --> 00:18:38,560
അത് വലുതാണ്. നിങ്ങൾക്ക് എപ്പോഴും
ഓർമ്മയുണ്ടാകും

375
00:18:38,680 --> 00:18:40,440
ഒരാൾ വലിയ വയറുമായി ചുറ്റി നടക്കുന്നത്.

376
00:18:40,520 --> 00:18:43,080
ഇതവരുടെ ഒരു സ്കോറിങ്ങ് പോയിൻ്റ് ആയേക്കാം.

377
00:18:43,760 --> 00:18:48,000
നിക്ഷേപകർ കരുതിയത് ദിനേശിൻ്റെയും
സെന്തിലിൻ്റെയും സവിശേഷവും എന്നാൽ

378
00:18:48,080 --> 00:18:51,080
ലളിതവുമായ തന്ത്രം കാണികളിൽ
മതിപ്പുളവാക്കില്ല എന്നായിരുന്നു.

379
00:18:51,200 --> 00:18:53,080
നേരേ മറിച്ച്, അലീപ്പോയിൽ

380
00:18:53,160 --> 00:18:56,320
അവരുടെ സ്റ്റാൾ
വിനോദത്തിന്റെ കേന്ദ്രമായി.

381
00:18:56,400 --> 00:19:00,800
ഞങ്ങളത് തുറന്നപ്പോൾ മുതൽ, ആളുകൾ
ഗെയിമുകൾക്കായി വരിനിൽക്കുകയായിരുന്നു.

382
00:19:00,920 --> 00:19:02,680
എല്ലാവരും രസിക്കുകയായിരുന്നു.

383
00:19:02,760 --> 00:19:05,520
ഇത് കളിക്കാൻ നിങ്ങൾക്ക് യോഗ്യത വേണം.

384
00:19:05,560 --> 00:19:08,160
-ശരി.
-അലീപ്പോയുടെ എന്തെങ്കിലും പ്രത്യേകത പറയൂ.

385
00:19:08,240 --> 00:19:11,080
അലീപ്പോ പ്രത്യേകമായി എന്തോ ചെയ്യുന്നുണ്ട്.
അതെന്താണ്?

386
00:19:11,160 --> 00:19:13,280
അലീപ്പോയ്ക്ക് ആ പേര് എങ്ങനെ കിട്ടി?

387
00:19:14,080 --> 00:19:18,280
അതൊരു ബുദ്ധിമുട്ടുള്ള ചോദ്യമാണ്, സത്യം.
അലീപ്പോയുടെ പേര്...

388
00:19:18,320 --> 00:19:22,000
ഗെയിം കളിക്കുന്നതിനു മുമ്പ്
നിഖിൽ ആളുകൾക്ക് ഒരു ടാസ്ക് നൽകി.

389
00:19:22,080 --> 00:19:23,240
നിഖിൽ &amp; ആയുഷി
അലീപ്പോ

390
00:19:23,320 --> 00:19:26,400
അലീപ്പോ എന്താണ് ചെയ്യുന്നതെന്ന്
ആളുകളോട് ഊഹിക്കാൻ പറഞ്ഞു.

391
00:19:27,320 --> 00:19:30,400
നമുക്ക് എല്ലാവർക്കും ഒന്നിച്ചാസ്വദിക്കാം!
നമുക്ക് ഗെയിം ആരംഭിക്കാം!

392
00:19:30,800 --> 00:19:32,560
-നിങ്ങളുടെ സമയം ഇപ്പോൾ ആരംഭിക്കുന്നു.
-ഓക്കേ.

393
00:19:32,680 --> 00:19:35,320
കപ്പലണ്ടി, ഉണക്കമുന്തിരി,
ബദാം, ആപ്രിക്കോട്ട്.

394
00:19:35,440 --> 00:19:38,560
-ചായ, സ്പൂൺ, ചിയ വിത്തുകൾ...
-ചായ.

395
00:19:39,320 --> 00:19:42,080
-കത്തി.
-അടിപൊളി!

396
00:19:44,760 --> 00:19:47,000
പരിപാടി മുഴുവൻ സമയവും
ഇങ്ങനെ തുടർന്നുകൊണ്ടിരുന്നു.

397
00:19:47,080 --> 00:19:50,440
നിങ്ങൾ കയ്യടിക്കില്ലേ?
എനിക്ക് ആവേശം കാണാനാവുന്നില്ല.

398
00:19:50,520 --> 00:19:52,680
അവരുടെ ആശയം മികച്ചതായിരുന്നു.

399
00:19:52,760 --> 00:19:56,280
പക്ഷേ ഞാനിതിൽ താത്പര്യം കാണിക്കും
എന്ന് അവർ പ്രതീക്ഷിച്ചു,

400
00:19:56,320 --> 00:20:01,440
ഇത് നടത്തിയിരുന്ന ആൾ നിരന്തരമായി
എന്നോട് ആവേശം കാണിക്കൂ എന്ന് പറഞ്ഞു.

401
00:20:01,520 --> 00:20:04,760
നിങ്ങളാണ് എന്നിൽ ആവേശം ജനിപ്പിക്കേണ്ടത്,
നിങ്ങൾക്ക് എൻ്റെ താത്പര്യം ലഭിക്കണം.

402
00:20:04,800 --> 00:20:09,080
നിങ്ങൾക്ക് ഞനെൻ്റെ താത്പര്യം നൽകാൻ
പോകുന്നില്ല. അതിനാൽ എനിക്ക് ശ്രദ്ധ പോയി.

403
00:20:09,680 --> 00:20:13,560
ഇതാ വരുന്നു, സ്റ്റാർട്ടപ്പ് സിനിമാ ലോകത്തെ
ആദ്യ സൂപ്പർ ഹീറോ,

404
00:20:13,640 --> 00:20:15,480
യാത്രികാർട്ട് മാൻ!

405
00:20:15,560 --> 00:20:17,400
നിങ്ങൾക്ക് പണമരത്തിൽ നിന്ന് പണം വേണോ?

406
00:20:17,480 --> 00:20:18,400
ക്ഷമിക്കണം, എന്താ?

407
00:20:18,480 --> 00:20:20,520
നിങ്ങൾക്ക് പണമരത്തിൽ നിന്ന്
ശരിക്കുള്ള പണം വേണോ?

408
00:20:20,560 --> 00:20:22,080
-വേണം.
-ഇതൊരു നിധിയാണ്. വരൂ.

409
00:20:23,160 --> 00:20:25,960
ഒരു മരത്തിൽ നിന്ന് പണം പറിച്ചെടുക്കുക
എന്നത് എല്ലാവരുടെയും സ്വപ്നമാണ്.

410
00:20:26,040 --> 00:20:27,440
അല്ലേ? എല്ലാവരും അത് പറയുന്നുണ്ട്.

411
00:20:27,520 --> 00:20:30,720
ഞാനീ സ്റ്റാമ്പ് പതിച്ചുതരാം. നിങ്ങളിപ്പോൾ
ഈ നിധിപേടകം തുറക്കാൻ പോവുകയാണ്.

412
00:20:31,560 --> 00:20:32,920
-യെസ്!
-ഇരുപത് രൂപ!

413
00:20:34,200 --> 00:20:35,480
നിങ്ങൾക്ക് എത്ര കിട്ടി?

414
00:20:35,560 --> 00:20:37,040
ഇരുന്നൂറ്! കൊള്ളാം!

415
00:20:38,800 --> 00:20:42,160
നിങ്ങൾക്കോ? ഇരുന്നൂറ്?
നിങ്ങൾക്കൊരു നിധി കിട്ടി!

416
00:20:45,960 --> 00:20:49,280
ഞാനിത് മറ്റ് സ്റ്റോറുകളിൽ കണ്ടിട്ടുണ്ട്,
മൂന്നോ നാലോ വിജയികൾ ഉണ്ടായിരുന്നു.

417
00:20:49,320 --> 00:20:51,160
പക്ഷേ ഞങ്ങളുടെ സ്റ്റോറിൽ
എല്ലാവരും വിജയികളാണ്.

418
00:20:51,760 --> 00:20:53,080
എല്ലാവർക്കും ഓരോന്ന് കിട്ടി.

419
00:20:54,800 --> 00:20:56,320
ബ്രോ, നിങ്ങൾ ഞങ്ങളെ മറക്കില്ലല്ലോ?

420
00:20:56,400 --> 00:20:57,640
-ഇല്ലേയില്ല!
-ഉറപ്പാണോ?

421
00:20:57,720 --> 00:21:00,000
-അതേ!
-പുതിയ ഭാരതത്തിലെ സ്മാർട്ട് ഷോപ്പ്!

422
00:21:00,080 --> 00:21:01,800
യാത്രികാർട്ട് എന്നാണ് എൻ്റെ പേര്!

423
00:21:01,920 --> 00:21:05,560
-ചില്ലറവിൽപ്പനക്കാർക്ക് പിന്തുണ!
-യാത്രികാർട്ട് എത്തിയിരിക്കുന്നു.

424
00:21:05,640 --> 00:21:08,040
അപ്പോൾ നിങ്ങളെല്ലാവരും ഇപ്പോൾ
യാത്രികാർട്ടിൻ്റെ ഭാഗമാണ്!

425
00:21:08,080 --> 00:21:09,320
നിങ്ങളൊരു വാക്കുതന്നിരുന്നു!

426
00:21:11,560 --> 00:21:14,200
യാത്രികാർട്ട് രസകരമാണ്,
പക്ഷേ എനിക്കു തോന്നിയത്

427
00:21:14,280 --> 00:21:17,560
അവർ ഒരുപാട് ഒച്ചയുണ്ടാക്കി, ചിലപ്പോൾ
അവർക്ക് കാര്യമായൊന്നും ഉണ്ടാവില്ല.

428
00:21:17,640 --> 00:21:18,680
അത് അങ്ങനെ തോന്നി.

429
00:21:18,760 --> 00:21:21,400
-ഭയങ്കര ബഹളം. എനിക്കൊന്നും മനസ്സിലായില്ല.
-ദേഷ്യം പിടിച്ചു.

430
00:21:21,480 --> 00:21:23,200
പച്ചക്കറി വിൽക്കുന്നവരെപ്പോലെ തോന്നി.

431
00:21:25,080 --> 00:21:27,520
ആദ്യം ആളുകൾ വരുമെന്ന് ആളുകൾ വരുമെന്ന്
ഞാൻ പ്രതീക്ഷിച്ചില്ല.

432
00:21:27,560 --> 00:21:31,160
ആളുകൾ ഏറ്റവും അവസാനമാവും
ഞങ്ങളുടെ ഷോപ്പിലേക്ക് വരിക എന്നു കരുതി.

433
00:21:31,240 --> 00:21:33,720
പക്ഷേ തുടങ്ങിയ അതേ നിമിഷം തന്നെ
ആളുകൾ വന്നുതുടങ്ങി.

434
00:21:33,800 --> 00:21:37,440
മി.ബീസ്റ്റിൻ്റെ വീഡിയോകളിലെ "ലാസ്റ്റ് റ്റു
ലീവ് ദ സർക്കിൾ" ചലഞ്ചുകൾ കണ്ടിട്ടുണ്ടോ?

435
00:21:37,520 --> 00:21:38,720
അത്തരം വീഡിയോകൾ.

436
00:21:38,800 --> 00:21:41,000
അപ്പോൾ അതുപോലൊന്നാണ് നടക്കാൻ പോകുന്നത്.

437
00:21:43,480 --> 00:21:45,560
നിങ്ങൾക്ക് ഇയർഫോണുകൾ നേടാനുള്ള അവസരമുണ്ട്.

438
00:21:45,640 --> 00:21:47,680
ഒന്നും രണ്ടും ചലഞ്ചുകൾ പൂർത്തിയായാൽ,

439
00:21:47,760 --> 00:21:50,640
നിങ്ങൾക്ക് "ലാസ്റ്റ് റ്റു ലീവ് സർക്കിൾ"
ചലഞ്ചിൽ പങ്കെടുക്കാനാവും,

440
00:21:50,720 --> 00:21:52,920
അത് ഒന്നര മണിക്കൂറിനു ശേഷമായിരിക്കും.

441
00:21:53,000 --> 00:21:55,960
ഈ ചലഞ്ച് അരമണിക്കൂർ ഉണ്ടാവും.
നിങ്ങൾ ഫോളോ ചെയ്യണം.

442
00:21:56,040 --> 00:21:57,640
ചില അടിസ്ഥാന കാര്യങ്ങളുണ്ട്. ഓക്കേ?

443
00:21:57,720 --> 00:22:00,520
നിങ്ങൾക്ക് ഒരു ബാൻഡ് ഉണ്ട്.
ഞാൻ ഒരു ബാൻഡ് കൂടി തരാം.

444
00:22:00,600 --> 00:22:04,240
നിങ്ങളൊരു അപരിചിതനെ ബാൻഡ് ധരിപ്പിച്ച്,
അവർക്കൊപ്പം ഒരു സെൽഫി എടുക്കണം.

445
00:22:04,320 --> 00:22:06,920
ഈ ചലഞ്ചിൻ്റെ വിജയിക്ക് ഒരു
പോളറോയിഡ് ക്യാമറ ലഭിക്കും.

446
00:22:07,880 --> 00:22:11,760
ആളുകൾ ടിവി, ഫോൺ തുടങ്ങിയ സമ്മാനങ്ങൾ കണ്ട്
പങ്കെടുക്കാനായി സ്വയം വന്നുചേർന്നു.

447
00:22:11,840 --> 00:22:15,920
എന്താണെന്ന് അവർക്കറിയില്ലായിരുന്നു. ഞങ്ങൾ
ആദ്യചലഞ്ചും സമ്മാനങ്ങളും വിശദീകരിച്ചു.

448
00:22:16,000 --> 00:22:18,760
ഇതിനാൽ, അവർക്ക് ഞങ്ങളുടെ
ബ്രാൻഡ് പരിചയപ്പെടുത്തി.

449
00:22:18,840 --> 00:22:21,600
അവർ സ്പർ എന്താണെന്നു മനസ്സിലാക്കി,
ഫോളോ ചെയ്തു, ബ്രാൻഡുകൾ ടാഗ് ചെയ്തു.

450
00:22:27,680 --> 00:22:31,520
ഒരുപാടാളുകൾക്ക് ഡ്രോണുകളെപ്പറ്റി അറിയാനും
അവ ഉപയോഗിക്കാനും കൗതുകമുണ്ട്.

451
00:22:31,600 --> 00:22:32,680
ഡിടൗൺ റോബോട്ടിക്സ്

452
00:22:33,360 --> 00:22:35,280
അപ്പോൾ ഇന്നവർക്ക് ഡ്രോണുകൾ
പറപ്പിക്കുന്നത്

453
00:22:35,360 --> 00:22:38,080
എങ്ങനെയെന്ന് പഠിക്കാനും,
ആസ്വദിക്കാനുമുള്ള ഒരു വേദി ലഭിക്കുന്നു.

454
00:22:38,160 --> 00:22:42,920
ഈ കാര്യങ്ങൾ ചെയ്യുമ്പോഴേക്ക്, അവർക്ക്
മികച്ച ഓഫറുകളും സമ്മാനങ്ങളും ലഭിക്കുന്നു.

455
00:22:43,000 --> 00:22:44,760
-മനസ്സിലായോ?
-ഇത് തനിയേ പറക്കുന്നു.

456
00:22:44,840 --> 00:22:46,120
ഇത് ഇത്രയും ഉയരത്തിൽ പറക്കും.

457
00:22:48,000 --> 00:22:48,920
സൂക്ഷിച്ച്.

458
00:22:50,120 --> 00:22:50,960
കൊള്ളാം.

459
00:22:54,280 --> 00:22:56,960
അപ്പോൾ, 150 പേരെ കിട്ടുക എന്നതായിരുന്നില്ല
ഞങ്ങളുടെ ലക്ഷ്യം.

460
00:22:57,040 --> 00:23:00,320
ടെക്ക് പഠനത്തിൽ താത്പര്യമുള്ളവരെ
കിട്ടുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

461
00:23:00,880 --> 00:23:03,040
കാർണിവലിൽ ഞങ്ങൾക്ക് കൂടുതൽ
സ്ഥലം ലഭിച്ചിരുന്നെങ്കിൽ,

462
00:23:03,960 --> 00:23:05,160
അത് കൂടുതൽ രസകരമായേനെ.

463
00:23:11,240 --> 00:23:14,000
മിസ് അനീഷയുടെ 60 സെക്കൻ്റ്
കൗണ്ട് ഡൗൺ ഇപ്പോൾ ആരംഭിക്കുന്നു!

464
00:23:14,320 --> 00:23:16,720
-ഇതെളുപ്പമാണല്ലോ! നന്ദി!
-ശരി.

465
00:23:16,800 --> 00:23:18,080
അലീപ്പോ

466
00:23:18,760 --> 00:23:20,840
കൺസീലർ, ബ്ലഷ്,

467
00:23:20,920 --> 00:23:23,600
ഐലൈനർ, ഐ പെൻസിൽ, മസ്കാര!

468
00:23:24,360 --> 00:23:27,840
-ബ്രോൺസർ.
-ബ്രോൺസർ! എനിക്കതിഷ്ടമായി ഗൈസ്!

469
00:23:27,920 --> 00:23:29,440
-കോൺടൂറിങ്ങ്.
-കോൺടൂറിങ്ങ്!

470
00:23:29,520 --> 00:23:32,320
ഒരു സ്ത്രീയിൽ പുഞ്ചിരി വിടർത്തിയതിന്
മിസ് അനീഷയ്ക്ക് കയ്യടി!

471
00:23:33,480 --> 00:23:34,960
അലീപ്പോയിൽ നല്ല തിരക്കായിരുന്നു.

472
00:23:35,040 --> 00:23:37,520
അവരുടെ ബ്രാൻഡ്
അവിടെ അത്രയ്ക്ക് കാണാനാവില്ല.

473
00:23:37,600 --> 00:23:41,600
എൻ്റെ അഭിപ്രായത്തിൽ അവർ
20 കപ്പ്കേക്കുകൾ അവിടെ വയ്ക്കണമായിരുന്നു.

474
00:23:41,680 --> 00:23:44,000
അവർ ഈ സാധനങ്ങളാണ് നൽകിയത്.

475
00:23:44,080 --> 00:23:47,080
ഇവയിൽ ബ്രാൻഡിങ്ങ് ഇല്ല,
ഇതെന്താണെന്നും മനസ്സിലാകില്ല.

476
00:23:47,160 --> 00:23:49,080
-കൊടുക്കുന്ന സാധനങ്ങൾ വൈകിപ്പോയി.
-ശരിയാണ്.

477
00:23:49,160 --> 00:23:50,480
ഡ്രോൺ റേസിംഗ് &amp; ഡ്രോൺ വി ആർ

478
00:23:52,880 --> 00:23:54,760
-ഞാനാ ഡ്രോൺ കമ്പനിയിൽ പോയി.
-അതേ.

479
00:23:54,840 --> 00:23:58,440
അവർക്ക് ബ്രാൻഡിങ്ങിന് ഒന്നുമില്ലായിരുന്നു
അവരൊരു B2B കമ്പനിയായിരുന്നു.

480
00:23:58,520 --> 00:24:00,360
അപ്പോൾ, ആളുകൾ ഓർക്കുമ്പോൾ,

481
00:24:00,440 --> 00:24:04,320
അതായത് ഈ ഡ്രോൺ കമ്പനിയാണ് ഉത്തരാഖണ്ഡിൽ
മരുന്നുകൾ എത്തിച്ചു നൽകിയതെന്ന് അറിഞ്ഞാൽ

482
00:24:04,400 --> 00:24:06,920
അത് നടക്കും, കാരണം
അവർക്ക് B2B കരാറുകൾ ലഭിക്കണം.

483
00:24:07,000 --> 00:24:09,520
തീർച്ചയായും, അവരുടെ പേരായിരിക്കും
അവസാനം ഓർക്കുക.

484
00:24:09,600 --> 00:24:12,920
ചിലപ്പോൾ ഒരു കമ്പനി B2B ആയിരുന്നാലും,

485
00:24:13,000 --> 00:24:16,240
അവരെ ഒരു B2C കമ്പനി പോലെ റീകോൾ ചെയ്താൽ...

486
00:24:16,320 --> 00:24:18,280
-അതേ.
-...അപ്പോൾ B2B കരാറുകൾ ലഭിക്കുന്നതും

487
00:24:18,360 --> 00:24:19,760
-എളുപ്പമാകും.
-വളരെ എളുപ്പമാകും.

488
00:24:20,560 --> 00:24:22,640
നമുക്ക് ഒന്നിച്ചൊരു ചിത്രം എടുക്കണം.

489
00:24:23,880 --> 00:24:24,960
-ദയവായി വരൂ.
-ഇതിനായി.

490
00:24:25,040 --> 00:24:27,160
-ഞങ്ങൾ ചെയ്യുന്നത്--
-ഇതെങ്ങനെ പോകുന്നു?

491
00:24:27,240 --> 00:24:28,800
സർ, ഇത് അടിപൊളിയായി പോകുന്നു.

492
00:24:29,760 --> 00:24:33,080
ഞാൻ മനീഷിനെ ഒരു ക്രിയേറ്ററിൽ നിന്ന്
ക്രിയേറ്റർപ്രണർ ആക്കി.

493
00:24:33,160 --> 00:24:35,520
അദ്ദേഹത്തിനത് ഇഷ്ടമായി കാണണം.
അദ്ദേഹം ആവേശത്തിലായിരുന്നു.

494
00:24:35,600 --> 00:24:38,880
അദ്ദേഹം പറഞ്ഞു, "റീൽ ആണോ? ശരി.
എൻ്റെ ചിത്രമെടുക്കൂ."

495
00:24:38,960 --> 00:24:41,240
പിന്നെ അദ്ദേഹം മാസികയുടെ വിഭാഗത്തിൽ
ഒരു ചിത്രം എടുത്തു.

496
00:24:41,320 --> 00:24:44,200
പിന്നെ അദ്ദേഹത്തിന് ഫ്രെയിം ചെയ്ത
ഒരു ചിത്രം നൽകിയപ്പോൾ,

497
00:24:44,280 --> 00:24:46,960
അദ്ദേഹം, "ഇത് ഫ്രെയിം ചെയ്തോ? കൊള്ളാം,"
എന്നു പറഞ്ഞു.

498
00:24:47,040 --> 00:24:50,280
ഗൈസ്, ഞാനെത്തി. എനിക്ക് എന്താ
കിട്ടിയതെന്ന് നോക്ക്.

499
00:24:51,160 --> 00:24:52,240
അസൂയയുണ്ടോ?

500
00:24:52,320 --> 00:24:56,080
-ആ വരവ്.
-എനിക്കിതിന് കാശു കിട്ടണം.

501
00:24:56,160 --> 00:24:58,080
-കൊള്ളാം.
-എനിക്കിതിന് പണം നൽകണം.

502
00:24:58,160 --> 00:24:59,480
-അസ്സലായിട്ടുണ്ടെടോ.
-കാണിക്കൂ.

503
00:24:59,560 --> 00:25:02,200
-ഇത് എത്ര നന്നായിരിക്കുന്നെന്ന് നോക്കൂ.
-എനിക്കിഷ്ടമായി!

504
00:25:03,160 --> 00:25:06,000
നിങ്ങളൊരു തമാശക്കാരനെ കണ്ടാൽ
അകത്തേക്കു വരണം സുഹൃത്തേ.

505
00:25:06,080 --> 00:25:08,560
വേണ്ട എന്നു പറയരുത്.
കുറച്ച് ദയവു കാണിക്കണം.

506
00:25:08,640 --> 00:25:10,880
-ഹായ്, ഞാൻ സുമേധ്.
-ഹായ്, കണ്ടതിൽ സന്തോഷം.

507
00:25:10,960 --> 00:25:12,400
-നിങ്ങളുടെ പേരെന്താണ്?
-സിദ്ധാർത്ഥ്.

508
00:25:12,480 --> 00:25:13,520
-സിദ്ധാർത്ഥ്.
-ഡെന്നീസ്.

509
00:25:13,600 --> 00:25:14,560
ഹായ് ഡെന്നീസ്.

510
00:25:14,640 --> 00:25:18,360
ഞങ്ങൾ ഡേ ബ്രേക്കിനെപ്പറ്റി പറയാം.
ഞങ്ങൾ ദന്ത പരിചരണം ചെയ്യുന്നു.

511
00:25:18,440 --> 00:25:21,160
ഞാൻ ഇതുപോലെ വേഷമിട്ടിരിക്കുന്നതിനു കാരണം
ഞാൻ ഒരു ടൂത്ത് ഫെയറിയാണ്.

512
00:25:21,240 --> 00:25:24,880
എല്ലാവരും വായയുടെ വൃത്തി ശ്രദ്ധിക്കുന്നു.
ഞങ്ങൾ സൗന്ദര്യത്തിൽ ശ്രദ്ധിക്കുന്നു.

513
00:25:24,960 --> 00:25:27,960
ഏറ്റവും വിറ്റുപോകുന്ന ഉത്പന്നങ്ങൾ
പല്ലുവെളുക്കുന്ന സ്ട്രിപ്പും പേനയുമാണ്.

514
00:25:28,560 --> 00:25:29,480
കഴിഞ്ഞോ?

515
00:25:30,520 --> 00:25:33,600
ഞാൻ അഞ്ചുമിനിറ്റിൽ വരാം.
അപ്പോഴേക്കും എല്ലാം നോക്കൂ.

516
00:25:34,720 --> 00:25:37,400
-ശുഭം, നീ തയ്യാറാണോ?
-അതേ.

517
00:25:38,160 --> 00:25:41,600
സുമേധ് റിതേഷ് അഗർവാളിനെ അവഗണിച്ചു.

518
00:25:41,680 --> 00:25:44,400
ഒരു കസ്റ്റമറെ അവഗണിക്കുന്നതിലും
മോശമായത് എന്താണെന്നോ?

519
00:25:44,480 --> 00:25:47,880
2ബില്യൺ ഡോളർ വിലമതിക്കുന്ന
ഒരു കസ്റ്റമറെ അവഗണിക്കുന്നത്.

520
00:25:47,960 --> 00:25:51,360
അപ്പോൾ, നിങ്ങൾ പുഞ്ചിരിച്ചുകൊണ്ട്
എത്ര ഫോട്ടോകൾ അല്ലെങ്കിൽ സെൽഫികൾ എടുത്തു?

521
00:25:51,440 --> 00:25:53,800
-ഞാൻ ചിരിച്ചുകൊണ്ട് 34 സെൽഫികൾ എടുത്തു.
-കൊള്ളാം.

522
00:25:56,080 --> 00:25:58,400
അതിനായി, നിങ്ങൾക്കിപ്പോൾ
ഒരു ഇൻസ്റ്റാക്സ് ക്യാമറ ലഭിക്കും.

523
00:26:04,880 --> 00:26:06,800
ഒരാൾ വളരെ ബുദ്ധിപരമായ ചോദ്യങ്ങൾ ചോദിച്ചു.

524
00:26:06,880 --> 00:26:10,240
അയാളുടെ ചോദ്യങ്ങൾ കേട്ടപ്പോൾ ഞങ്ങൾ
കൂട്ടത്തിൽ പെടാത്തവരെപ്പോലെ തോന്നി.

525
00:26:10,320 --> 00:26:12,920
ഇത് ഇ-കൊമേഴ്സ് ബ്രാൻഡുകളുടെ
മാർക്കറ്റിങ്ങ് പിന്തുണ സോഫ്റ്റ് വെയറാണ്.

526
00:26:13,000 --> 00:26:15,200
ഓക്കേ? അപ്പോൾ അടിസ്ഥാനപരമായി
പറയാൻ ആഗ്രഹിക്കുന്നത്

527
00:26:15,280 --> 00:26:19,080
ആളുകൾ ആമസോൺ ഷോപ്പിംഗ് ആസ്വദിക്കുന്നു,
എന്നാൽ വ്യക്തിഗത വെബ്സൈറ്റുകളിൽ നിന്നല്ല.

528
00:26:19,160 --> 00:26:21,040
വിപണിയിൽ ആമസോണിൻ്റെ ആധിപത്യമുണ്ട്.

529
00:26:21,120 --> 00:26:23,080
പക്ഷേ ഞങ്ങൾ ഞങ്ങളുടെ സോഫ്റ്റ് വെയർ മുഖേന

530
00:26:23,160 --> 00:26:26,480
-ബ്രാൻഡുകൾക്ക് ആശയവിനിമയ തലം നൽകുന്നു.
-ഒരു നിമിഷം. അവനെയും വിളിക്കാം!

531
00:26:26,560 --> 00:26:27,720
ഒരു ഫോട്ടോയ്ക്ക് നിൽക്കൂ.

532
00:26:31,840 --> 00:26:32,920
ശരി, ഞങ്ങൾ അയച്ചുതരാം.

533
00:26:33,400 --> 00:26:34,280
ഒന്ന്, രണ്ട്, മൂന്ന്!

534
00:26:37,360 --> 00:26:38,520
അടിപൊളി. ശരി, കഴിഞ്ഞു.

535
00:26:38,600 --> 00:26:41,240
-ഓക്കേ?
-ഇതൊരു ചെറിയ സമ്മാനമായിരുന്നു.

536
00:26:41,320 --> 00:26:43,840
സ്പറിൽ വളരെ വലിയ ആൾക്കൂട്ടമായിരുന്നു.
അവർ ടിവി നൽകുന്നു.

537
00:26:43,920 --> 00:26:47,200
ടിവി നേടാനായി ആളുകൾ കൂട്ടം കൂടി.

538
00:26:47,280 --> 00:26:49,840
അവിടെ ഒരു സംരംഭകനെ കണ്ടെത്തുക പ്രയാസമാണ്.

539
00:26:49,920 --> 00:26:51,920
-എന്തിനാണ് ടിവി നൽകുന്നത്?
-കസ്റ്റമറെ വിലക്കെടുക്കാൻ.

540
00:26:52,000 --> 00:26:55,600
ഉത്പന്നം ഗെയിമുമായി ബന്ധിപ്പിക്കും
എന്നെനിക്ക് തോന്നി, പക്ഷേ അതല്ലായിരുന്നു.

541
00:26:55,680 --> 00:26:57,560
-എന്നെക്കണ്ടാൽ...
-അതേ.

542
00:26:57,640 --> 00:27:00,040
-ഞങ്ങളെ ആവശ്യമുള്ളപ്പോൾ, നിങ്ങൾ... ശരി.
-ഞാൻ...

543
00:27:00,120 --> 00:27:02,240
അപ്പോൾ, ഞങ്ങൾ ജിയോവിയോ
ഹെൽത്ത് കെയറിൽ നിന്നാണ്.

544
00:27:02,320 --> 00:27:04,840
ഇത് ഗർഭിണിയായ ഭാര്യയുടെ
എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ

545
00:27:04,920 --> 00:27:06,840
സാധിക്കുന്ന ഒരു സമ്പൂർണ്ണ ഉത്പന്നമാണ്.

546
00:27:06,920 --> 00:27:10,040
-ഇത് നിങ്ങൾ തന്നെ നിർമ്മിച്ചതാണോ?
-അതേ, ഞങ്ങൾ തന്നെ നിർമ്മിച്ചതാണ്.

547
00:27:10,120 --> 00:27:12,440
-നിങ്ങൾ ഹിന്ദി സംസാരിക്കില്ല, അല്ലേ?
-വളരെ കുറച്ച്.

548
00:27:12,520 --> 00:27:15,680
അദ്ദേഹം ഞങ്ങളോട് ചോദിച്ച ചോദ്യങ്ങൾ
ഒരു സാധാരണക്കാരൻ്റെ അല്ലായിരുന്നു.

549
00:27:15,760 --> 00:27:19,520
ചോദ്യങ്ങൾ കൃത്യവും സവിശേഷവും ആയിരുന്നു.

550
00:27:19,600 --> 00:27:21,920
നിങ്ങൾ കസ്റ്റമറെ
ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോൾ,

551
00:27:22,000 --> 00:27:23,640
-അവർക്ക് പല കാര്യങ്ങളും ഇഷ്ടമാകും.
-അതേ.

552
00:27:23,720 --> 00:27:26,080
അവർക്ക് ഇഷ്ടമാകാത്ത എന്തെങ്കിലും കാര്യം?

553
00:27:26,160 --> 00:27:30,320
ആദ്യമായി ഉപയോഗിക്കുമ്പോൾ, ഉപയോക്താവിന്
സാങ്കേതികതയെപ്പറ്റി ആശങ്ക തോന്നിയേക്കാം.

554
00:27:30,840 --> 00:27:33,120
പ്രത്യേകിച്ച് ഒരു ഗർഭിണിക്കു ചുറ്റും.

555
00:27:33,240 --> 00:27:35,640
പക്ഷേ ഞങ്ങളുടെ ഐഡിയ
അമ്മയെ ഉപകരണരഹിതയാക്കാനാണ്.

556
00:27:35,720 --> 00:27:38,320
പകരം, ഭർത്താവ് സാങ്കേതികത
കൈകാര്യം ചെയ്യും.

557
00:27:38,400 --> 00:27:40,040
ഈ ആപ്പ് ഭാര്യയ്ക്കല്ല നൽകുക,

558
00:27:40,120 --> 00:27:41,880
-ഭർത്താവിനാണ്.
-അതുശരി.

559
00:27:41,960 --> 00:27:43,920
അതിനാൽ അവർക്ക് ഡാറ്റയെ ഭയക്കേണ്ട.

560
00:27:44,000 --> 00:27:45,240
-ശരിയാണ്.
-സ്മാർട്ടാണല്ലോ.

561
00:27:45,320 --> 00:27:46,920
-കൊള്ളാം.
-അതാണതിൻ്റെ മുഴുവൻ--

562
00:27:47,000 --> 00:27:49,680
-ഞാൻ നിങ്ങൾക്കൊപ്പം ഒരു സെൽഫി എടുക്കട്ടേ?
-തീർച്ചയായും.

563
00:27:49,760 --> 00:27:51,000
-നമുക്കൊരു സെൽഫി എടുക്കാം.
-ശരി.

564
00:27:59,160 --> 00:28:02,080
ശിവാംഗി പറഞ്ഞു, "നിനക്ക് നല്ല ഒച്ചയാണ്.
നമുക്കത് ഉപയോഗിക്കാം."

565
00:28:02,160 --> 00:28:05,840
അപ്പോൾ ഞാൻ, "നമുക്ക് ഒരു പത്താളെക്കൂടി
ഒപ്പം കൂട്ടിയാലോ?"

566
00:28:06,640 --> 00:28:10,280
പക്ഷേ ഇവന് ആ പത്തു പേരെക്കാളും
ഒച്ചയായിരുന്നു ഇവൻ വല്ലാതെ ഒച്ചവച്ചു.

567
00:28:11,040 --> 00:28:15,240
-പുതിയ ഭാരതത്തിൻ്റെ സ്മാർട്ട് ഷോപ്പ്!
-യാത്രികാർട്ട് എന്നാണെൻ്റെ പേര്!

568
00:28:19,120 --> 00:28:22,280
നിങ്ങളിലാരാണ് ഇനിയും യാത്രികാർട്ട് സ്റ്റാൾ
സന്ദർശിക്കാത്തത്? നിങ്ങളോ?

569
00:28:22,360 --> 00:28:24,440
ഇതാ, ഈ താക്കോലുപയോഗിച്ച്
ഒരു നിധി തുറക്കാനാവും.

570
00:28:24,520 --> 00:28:26,480
സർ, നിങ്ങൾ
യാത്രികാർട്ട് സ്റ്റാളിൽ പോയിരുന്നോ?

571
00:28:27,040 --> 00:28:30,360
ഇല്ലേ? ദയവായി പോകൂ. നിങ്ങൾക്കവിടെ
ഒരു നിധി കിട്ടും. നിങ്ങളും പോകൂ.

572
00:28:30,800 --> 00:28:32,480
-അവിടെ ഒരു നിധി കിട്ടും.
-യാത്രികാർട്ട്.

573
00:28:32,560 --> 00:28:37,080
ഇവർ തങ്ങളുടെ സ്റ്റാർട്ടപ്പുകൾക്കായി
കഠിനാദ്ധ്വാനം ചെയ്യുന്നത് കാണാൻ കൊള്ളാം.

574
00:28:37,160 --> 00:28:38,880
ഇത് എനിക്കും പ്രചോദനമാണ്.

575
00:28:38,960 --> 00:28:42,360
-ചില്ലറവിൽപ്പനക്കാർക്ക് പിന്തുണ!
-യാത്രികാർട്ട് എത്തിയിരിക്കുന്നു!

576
00:28:45,960 --> 00:28:48,480
എനിക്ക് യാത്രികാർട്ട് വളരെ ഇഷ്ടമായി.

577
00:28:48,560 --> 00:28:50,560
എനിക്ക് യാത്രികാർട്ട് ഇഷ്ടമായി.

578
00:28:50,640 --> 00:28:54,000
ഞങ്ങളുടെ ഇമ്മ്യൂൺ സ്ഥാപകരായ പെൻഷൻബോക്സിന്,

579
00:28:54,080 --> 00:28:56,040
അതൊന്നും കളിയും തമാശയും ആയിരുന്നില്ല.

580
00:28:56,120 --> 00:28:57,200
ബോസ്!

581
00:29:00,200 --> 00:29:04,280
അവിടെവന്ന ആളുകൾ ഞങ്ങൾ ലക്ഷ്യമിടുന്നവർ
അല്ലായിരുന്നു. ചെറുപ്പക്കാരായിരുന്നു.

582
00:29:04,360 --> 00:29:06,560
-ആളുകൾ വ്യത്യസ്തരായിരുന്നു.
-അതേ.

583
00:29:06,640 --> 00:29:08,120
അത് ജെൻ സീ ക്രൗഡ് ആയിരുന്നു.

584
00:29:08,200 --> 00:29:11,560
അൻപതുകളിലുള്ള ആളുകളായിരുന്നെങ്കിൽ,
ഞാനവരെയെല്ലാം മാറ്റിയെടുത്തേനെ.

585
00:29:11,640 --> 00:29:13,280
ഞങ്ങളൊരു പെൻഷൻ ലോട്ടറി നടത്തുകയാണ്.

586
00:29:13,360 --> 00:29:16,080
നിങ്ങൾ നേടുന്ന തുക നിങ്ങളുടെ
സമ്പാദ്യത്തിലേക്ക് ചേർക്കപ്പെടും.

587
00:29:16,160 --> 00:29:18,200
അവരിൽ ചിലർ വളരെ ചെറുപ്പമായിരുന്നു.

588
00:29:18,280 --> 00:29:20,840
ചിലപ്പോൾ അവരിതുവരെയും ജോലി ചെയ്യാൻ പോലും
ആരംഭിച്ചിട്ടുണ്ടാവില്ല.

589
00:29:21,520 --> 00:29:23,800
ഗൈസ്, നിങ്ങളിൽ പലരും തീരെ ചെറുപ്പമാണ്.

590
00:29:23,880 --> 00:29:26,920
ഇത് വളരെ നേരത്തെയാണ്. നിങ്ങളിപ്പോൾ പെൻഷൻ,
വിരമിക്കൽ എന്നിവ ആലോചിക്കില്ല.

591
00:29:27,000 --> 00:29:29,440
പക്ഷേ ഇത് നിങ്ങൾക്കായി
കണക്കാക്കുന്നില്ല എങ്കിൽ,

592
00:29:29,960 --> 00:29:32,640
നിങ്ങളുടെ മാതാപിതാക്കൾക്കായി കണക്കാക്കാം.

593
00:29:32,720 --> 00:29:35,440
അവർ നാൽപ്പതുകളിലും അൻപതുകളിലും
ഉള്ളവരാണെങ്കിൽ, അവരുടെ

594
00:29:35,520 --> 00:29:37,600
വിരമിക്കൽ പ്ലാൻ ചെയ്യാനുള്ള
ഏറ്റവും നല്ല പ്രായത്തിലാണ്.

595
00:29:37,680 --> 00:29:42,000
അപ്പോൾ, ഇത് നിങ്ങൾക്ക് ഒരു ടൂൾ നൽകുന്നു,
ഇതിനെ പെൻഷൻ ബോക്സ് എന്നു പറയാം.

596
00:29:42,480 --> 00:29:45,880
അങ്ങനെ ഞങ്ങൾ അവരുടെ ഒരു സാധാരണ
ചിന്താധാരയുമായി ബന്ധപ്പെടുത്താൻ നോക്കി.

597
00:29:45,960 --> 00:29:47,760
എന്തായാലും ഇതൊരു ലോട്ടറിയാണല്ലോ.

598
00:29:47,840 --> 00:29:50,880
ഞങ്ങൾ ആളുകളെ തിരികെ വന്ന്
ഞങ്ങളിലേക്ക് എത്താൻ പ്രേരിപ്പിച്ചു,

599
00:29:50,960 --> 00:29:52,360
ലോട്ടറിയോടുള്ള അമിത ആഗ്രഹവുമായി.

600
00:29:52,440 --> 00:29:54,160
-എൻ്റമ്മേ!
-നാശം!

601
00:29:55,440 --> 00:29:56,680
ദൈവമേ!

602
00:29:57,360 --> 00:29:58,600
അഭിനന്ദനങ്ങൾ ബ്രോ.

603
00:29:59,960 --> 00:30:02,880
-അപ്പോളവർക്ക് സന്തോഷമായി. സൈനപ്പും ചെയ്തു.
-അതേ.

604
00:30:02,960 --> 00:30:04,160
അവർ ഞങ്ങളുടെ ഉപയോക്താക്കളായി.

605
00:30:09,800 --> 00:30:12,760
സ്റ്റാളിൽ മുന്നൊരുക്കമില്ലാത്ത ഒരു
ഗറില്ലാ മാർക്കറ്റിങ്ങ് നടന്നു.

606
00:30:12,840 --> 00:30:15,080
സാധനങ്ങളെല്ലാം തീർന്ന്
ഞങ്ങളാകെ തളർന്നിരുന്നു.

607
00:30:15,160 --> 00:30:18,920
അപ്പോൾ ശിഖറും വോളണ്ടിയർമാരും വന്ന്
ഒരു ഫുട്ബാൾ കിക്ക് ചലഞ്ച് ആരംഭിച്ചു.

608
00:30:19,000 --> 00:30:20,560
ഒന്ന്, രണ്ട്, മൂന്ന്, നാല്...

609
00:30:25,080 --> 00:30:26,760
-അഞ്ച്! അടിപൊളി.
-ശരി, നമുക്കിനി...

610
00:30:26,840 --> 00:30:29,680
ആ ചലഞ്ച് ഒരു പുഷ് അപ്പ് ചലഞ്ചായി.

611
00:30:29,760 --> 00:30:33,680
ഇരുപത് മിനിറ്റ് നേരത്തേക്ക് ആൺകുട്ടികളും
പെൺകുട്ടികളും പുഷ് അപ്പ് ചെയ്തു.

612
00:30:33,760 --> 00:30:38,640
ശരി. ഒന്ന്, രണ്ട്, മൂന്ന്, നാല് അഞ്ച്...

613
00:30:38,720 --> 00:30:40,840
ആറ്, ഏഴ്...

614
00:30:41,560 --> 00:30:42,640
പതിനൊന്ന്...

615
00:30:42,720 --> 00:30:45,360
-ഒന്നുകൂടി!
-12, 13...

616
00:30:50,920 --> 00:30:52,920
സ്പർ കാണികൾക്ക് സമ്മാനങ്ങൾ നൽകിയിരുന്നു,

617
00:30:53,000 --> 00:30:56,920
പക്ഷേ അവർക്ക് ബ്രാൻഡ് റീകോളിൻ്റെ രൂപത്തിൽ
മടക്ക സമ്മാനം ലഭിക്കുമോ?

618
00:30:58,520 --> 00:31:02,360
ഇദ്ദേഹത്തിന്
5000 ഡിജിറ്റൽ സ്വർണ്ണ സമ്പാദ്യം ലഭിച്ചു!

619
00:31:06,120 --> 00:31:08,280
എല്ലാവർക്കും നന്ദി! വളരെ നന്ദി!

620
00:31:09,160 --> 00:31:11,680
കാണികൾ ഇവരുടെ ബ്രാൻഡ് ഓർത്തിരിക്കുമോ?

621
00:31:13,880 --> 00:31:17,360
-പുതിയ ഭാരതത്തിൻ്റെ സ്മാർട്ട് ഷോപ്പ്!
-റീഡിസൈൻ!

622
00:31:20,920 --> 00:31:25,400
സ്റ്റാളുകൾക്കുള്ള സമയം തീരുകയായിരുന്നു.
ഭക്ഷണശാലകളും അടച്ചുതുടങ്ങി.

623
00:31:25,480 --> 00:31:29,600
എങ്കിലും, ആളുകൾ ഉണ്ടായിരുന്നിടത്തോളം നേരം
ഞങ്ങളുടെ ടീം ആവേശത്തോടെ പ്രവർത്തിച്ചു.

624
00:31:29,680 --> 00:31:32,160
കാണികളിൽ നിന്നു ലഭിച്ച പ്രതികരണം
കണ്ടതിന് ശേഷം,

625
00:31:32,240 --> 00:31:36,680
ഞങ്ങൾക്ക് എല്ലാം വളരെ നന്നായി തോന്നി.

626
00:31:36,760 --> 00:31:39,280
ഇന്ന് ഞങ്ങൾക്ക്
ബൂസ്റ്റർ നഷ്ടമാകുമെന്ന് തോന്നുന്നില്ല.

627
00:31:39,360 --> 00:31:40,600
ശിവാംഗി &amp; ഗൗരവ്
യാത്രികാർട്ട്

628
00:31:40,680 --> 00:31:43,280
-ഞങ്ങൾ തോൽക്കുകയുമില്ല.
-ഞങ്ങൾ കഴിവിൻ്റെ 100% നൽകി.

629
00:31:43,360 --> 00:31:45,480
തന്ത്രപരമായാണ് ഞങ്ങൾ എല്ലാം ചെയ്തത്.

630
00:31:45,560 --> 00:31:48,320
-ആയുഷി ഗംഭീരമായി ചെയ്തു.
-അതുപോലെ നിഖിലും.

631
00:31:48,400 --> 00:31:50,080
-എൻ്റെ ഭാഗം പ്ലാൻ ചെയ്തതായിരുന്നു.
-കൂടാതെ,

632
00:31:50,160 --> 00:31:52,000
-ഞങ്ങളുടെ വോളണ്ടിയർമാരും...
-അടിപൊളി ആയിരുന്നു.

633
00:31:52,080 --> 00:31:54,200
-ലക്ഷ്മിക്കും നന്ദി.
-അവൾ ഗംഭീരമായി ചെയ്തു.

634
00:31:54,280 --> 00:31:56,480
-അവൾ നന്നായി ചെയ്തു.
-നമുക്കവളെ ആലിംഗനം ചെയ്യാം.

635
00:31:56,560 --> 00:31:59,880
-അതേ! നമ്മുടെ പ്രിയപ്പെട്ട ലക്ഷ്മി!
-അവൾ ഗംഭീരമായി ജോലി ചെയ്തു.

636
00:31:59,960 --> 00:32:02,000
ഞങ്ങൾക്ക് ഞങ്ങളുടെ സാധനങ്ങൾ നൽകാൻ കഴിഞ്ഞു.

637
00:32:02,080 --> 00:32:05,520
ഇതിലെ നല്ലകാര്യം എന്തെന്നാൽ ഓരോ പങ്കാളിയും
ഞങ്ങളുടെ സ്റ്റാൾ രണ്ടുതവണ സന്ദർശിച്ചു.

638
00:32:05,600 --> 00:32:09,720
അതായത് 150 ആളുകൾ ഞങ്ങളുടെ സ്റ്റാൾ
300 തവണ സന്ദർശിച്ചു.

639
00:32:09,800 --> 00:32:11,080
ഞങ്ങൾക്കതിൽ സന്തോഷമുണ്ട്.

640
00:32:11,160 --> 00:32:14,200
ദിനേശിനും സെന്തിലിനും അവരുടെ തന്ത്രങ്ങളിൽ
വളരെ ഉറപ്പുണ്ടായിരുന്നു,

641
00:32:14,280 --> 00:32:18,200
അതിനാൽ അവർ നിക്ഷേപകരുടെ
പ്രതികരണങ്ങളെ അവഗണിച്ചു.

642
00:32:18,280 --> 00:32:21,320
അപ്പോൾ, ആരായിരുന്നു ശരി?
സ്ഥാപകരോ നിക്ഷേപകരോ?

643
00:32:23,600 --> 00:32:25,520
കാണികൾ അവരുടെ വോട്ടുകളിലൂടെ
അതിനുള്ള ഉത്തരം നൽകും.

644
00:32:33,600 --> 00:32:37,600
പെൻഷൻ ബോക്സ് എനിക്ക് ബോറായി തോന്നി,
എനിക്ക് ഖേദമുണ്ട്,

645
00:32:37,680 --> 00:32:39,600
പക്ഷേ എനിക്കത് മനസ്സിലായില്ല.

646
00:32:39,680 --> 00:32:43,040
എനിക്ക് ജിയോവിയോയുടെ സംസാരം ഇഷ്ടമായി.
അവരെനിക്ക് ഒരു ബലൂൺ തന്നു,

647
00:32:43,120 --> 00:32:45,720
എന്നിട്ട് അവരെന്നോട് കുറച്ചു സമയം ആ
ബലൂൺ കൊണ്ടുനടക്കാൻ പറഞ്ഞു,

648
00:32:45,800 --> 00:32:48,880
അതുവഴി ഗർഭാവസ്ഥയും, ആ കാലവും
മനസ്സിലാക്കാനായി.

649
00:32:51,360 --> 00:32:53,880
ജിയോവിയോ അടിപൊളിയായിരുന്നു.

650
00:32:53,960 --> 00:32:56,240
അവരുടെ ആശയം വളരെ നല്ലതായിരുന്നു.

651
00:32:56,320 --> 00:32:59,560
ഡിടൗൺ റോബോട്ടിക്സ് ആണ് എനിക്കിഷ്ടം
കാരണം എനിക്ക് ഗാഡ്ജറ്റുകൾ ഇഷ്ടമാണ്.

652
00:33:07,680 --> 00:33:09,520
-ശരി, സ്ഥാപകരേ.
-ഹലോ.

653
00:33:09,600 --> 00:33:11,800
പത്തുവരെയുള്ള സ്കെയിലിൽ
നിങ്ങൾ എത്ര ക്ഷീണിതരാണ്?

654
00:33:11,880 --> 00:33:12,720
പതിനഞ്ച്.

655
00:33:13,880 --> 00:33:14,720
ഒൻപത്.

656
00:33:14,800 --> 00:33:16,760
-എനിക്ക് നല്ല ആവേശമുണ്ട്.
-എനിക്ക് ക്ഷീണമില്ല.

657
00:33:17,320 --> 00:33:20,560
-ഇപ്പോഴും ആവേശത്തിലുള്ളത് സുമേധ് ആണ്.
-സുമേധിന് ഇപ്പോഴും നല്ല ഊർജ്ജമാണ്.

658
00:33:20,640 --> 00:33:21,520
അതേ.

659
00:33:22,400 --> 00:33:25,520
ഞാനിന്ന് ഈ കാർണിവലിനു വന്നപ്പോൾ,

660
00:33:25,600 --> 00:33:27,160
എനിക്ക് നല്ല രസം തോന്നി.

661
00:33:27,240 --> 00:33:30,520
എല്ലാം വളരെ വർണ്ണാഭമായിരുന്നു.
ഒരുപാട് ആക്ഷനും ശബ്ദവും എല്ലാം.

662
00:33:31,320 --> 00:33:33,560
നമ്മൾ മുന്നോട്ടു പോകുമ്പോൾ, നമുക്ക്...

663
00:33:33,960 --> 00:33:37,320
നിങ്ങൾ നിങ്ങളുടെ ബ്രാൻഡ് ഓർമ്മിക്കാൻ
ആവുന്നതാക്കി മാറ്റിയോ എന്നു നോക്കാം,

664
00:33:37,400 --> 00:33:40,440
നിങ്ങളുപയോഗിച്ച സർഗ്ഗാത്മകതയും ഊർജ്ജവും
പ്രയോജനപ്പെട്ടോ എന്നു നോക്കാം.

665
00:33:40,520 --> 00:33:42,280
ഞങ്ങൾക്കിത് നല്ല രസമായിരുന്നു,

666
00:33:42,360 --> 00:33:45,200
അതിനാൽ ഞങ്ങളിത് മറ്റൊരാളുമായി
പങ്കുവയ്ക്കാം എന്നുകരുതി.

667
00:33:45,280 --> 00:33:46,920
അതിനാൽ, ഞങ്ങളൊരു സുഹൃത്തിനെ വിളിച്ചു.

668
00:33:47,000 --> 00:33:49,160
അദ്ദേഹത്തെ പരിചയപ്പെട്ടാലോ?

669
00:33:49,240 --> 00:33:50,600
-തീർച്ചയായും!
-വിളിക്കട്ടേ?

670
00:33:50,680 --> 00:33:51,880
-തീർച്ചയായും.
-പ്ലീസ്.

671
00:33:51,960 --> 00:33:53,000
-ഓക്കേ?
-ഓക്കേ.

672
00:33:53,080 --> 00:33:54,880
-തീർച്ചയായും.
-നിങ്ങൾക്ക് ആകാംക്ഷയുണ്ടോ? ശരി.

673
00:34:01,560 --> 00:34:05,320
സ്ഥാപകരേ, നിങ്ങളിൽ എത്രപേർ
ഈ സുന്ദരനായ ചെറുപ്പക്കാരനെ ഓർക്കുന്നുണ്ട്?

674
00:34:05,400 --> 00:34:06,520
-ഉണ്ട്.
-ശരിക്കും?

675
00:34:06,600 --> 00:34:08,000
-അടിപൊളി.
-ശരിയാണ്.

676
00:34:08,960 --> 00:34:10,640
ഇതാരാണെന്നറിയാൻ നിങ്ങൾക്ക് താത്പര്യമുണ്ടോ?

677
00:34:11,320 --> 00:34:13,680
-ഉണ്ട്.
-ഞങ്ങൾ ഊഹിച്ചതാണെന്ന് ഞാൻ കരുതുന്നു.

678
00:34:13,760 --> 00:34:14,960
നിങ്ങൾ ഊഹിക്കുകയോ?

679
00:34:20,800 --> 00:34:21,960
ഇദ്ദേഹം സ്റ്റാളിൽ വന്നിരുന്നു.

680
00:34:22,040 --> 00:34:25,080
ഞങ്ങളോർത്തു, "ഇതാരായിരിക്കും?

681
00:34:25,160 --> 00:34:28,840
"എന്താണിദ്ദേഹം ഒരുപാട് ചോദ്യങ്ങൾ
ചോദിക്കുന്നതും, ഒപ്പം സെൽഫി എടുക്കുന്നതും?

682
00:34:33,120 --> 00:34:38,520
ഈ താടിയും മീശയും കപടമാണെന്ന്
എനിക്കറിയാമായിരുന്നു.

683
00:34:38,600 --> 00:34:41,840
എന്നാൽ ഞങ്ങൾക്ക് സമയം വളരെ കുറവായിരുന്നു,
അതിനാൽ ആരാണെന്ന് മനസ്സിലാക്കാനായില്ല.

684
00:34:48,600 --> 00:34:51,640
മാന്യരേ, മഹതികളേ, ഓയോ റൂംസിൻ്റെ സി.ഇ.ഒ

685
00:34:51,680 --> 00:34:54,000
റിതേഷ് അഗർവാളിന് ഒരു നല്ല കയ്യടി കൊടുക്കൂ!

686
00:34:54,080 --> 00:34:57,320
ഇദ്ദേഹം നിങ്ങളെ എല്ലാവരെയും
കണ്ട് സംസാരിച്ചിരുന്നു.

687
00:34:58,120 --> 00:35:01,160
ഞാൻ ഊഹിക്കുന്നു, നിങ്ങളിൽ
പലരും ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിരിക്കില്ല.

688
00:35:01,280 --> 00:35:02,840
ഞാൻ സുമേധിനോട് ചോദിക്കാം...

689
00:35:04,520 --> 00:35:07,280
ഓർക്കുന്നോ, റിതേഷിനോടു പറഞ്ഞത്,
"ഞാനിത്തിരി ബിസിയാണ്" എന്ന്?

690
00:35:07,360 --> 00:35:09,640
അതേ, ഞാൻ... ആകെ നാണക്കേടായി, തീർച്ചയായും.

691
00:35:09,760 --> 00:35:10,600
നാണക്കേടായോ?

692
00:35:11,440 --> 00:35:14,600
നേരത്തേ അറിഞ്ഞിരുന്നെങ്കിൽ, ഞാൻ
മറ്റെല്ലാംവിട്ട് അദ്ദേഹത്തെ ശ്രദ്ധിച്ചേനെ.

693
00:35:16,960 --> 00:35:18,400
അത് എങ്ങനെയുണ്ടായിരുന്നു റിതേഷ്?

694
00:35:18,480 --> 00:35:21,880
എന്നെ പരിചയമില്ലാത്തവർക്ക്,
എൻ്റെ പേര് റിതേഷ് അഗർവാൾ.

695
00:35:24,040 --> 00:35:24,880
ഞങ്ങൾക്കറിയാം.

696
00:35:26,120 --> 00:35:28,520
ഞാൻ ഓയോ എന്ന കമ്പനിയുടെ സ്ഥാപകനാണ്.

697
00:35:28,600 --> 00:35:29,640
ഇന്നത്തെ തമാശ.

698
00:35:32,280 --> 00:35:35,560
നിങ്ങളുടെയെല്ലാം കണ്ണുകളിൽ ഞാൻ
വളരെയധികം ഊർജ്ജം കണ്ടു.

699
00:35:35,640 --> 00:35:37,360
എല്ലാവരും വളരെയധികം പ്രതിബദ്ധത കാണിച്ചു.

700
00:35:38,560 --> 00:35:42,560
-ഞാൻ കൂടുതലും ഇംഗ്ലീഷിൽ പറയാം.
-അതേ, ഞങ്ങൾക്ക് മനസ്സിലാകും.

701
00:35:43,080 --> 00:35:45,040
ഞാൻ നിങ്ങളുടെ
എല്ലാവരുടെയും സ്റ്റാളുകൾ സന്ദർശിച്ചു,

702
00:35:45,120 --> 00:35:47,840
എല്ലാ സംരംഭകരും
ആത്മാർത്ഥത ഉള്ളവരാണെന്ന് മനസ്സിലായി.

703
00:35:47,960 --> 00:35:52,000
നിങ്ങളിൽ ആരും തന്നെ എന്ത് ജോലി
ചെയ്യുന്നതിനും മടി കാണിച്ചില്ല.

704
00:35:52,080 --> 00:35:54,320
ഒരു സംരംഭകൻ എന്ന നിലയിൽ,
നിങ്ങൾ ജോലിയിൽ മുഴുകിയിരുന്നു,

705
00:35:54,400 --> 00:35:55,920
അതെനിക്ക് വളരെ സന്തോഷം നൽകി.

706
00:35:56,000 --> 00:35:59,400
അവസാനിപ്പിക്കുന്നതിനു മുമ്പ്
ഒന്നുരണ്ടു കാര്യങ്ങൾ ഞാൻ പറയാം.

707
00:35:59,480 --> 00:36:04,040
ആദ്യമായി, ഇത് നിങ്ങളുടെ ജീവിതത്തിലെ
വലിയൊരനുഭവം ആയിരിക്കും.

708
00:36:04,120 --> 00:36:06,760
ഈ അനുഭവം ആസ്വദിച്ച് സന്തോഷമായിരിക്കുക.

709
00:36:06,840 --> 00:36:08,920
രണ്ടാമതും അവസാനവുമായി,
ഇതുകൊണ്ട് നിർത്തരുത്.

710
00:36:09,000 --> 00:36:11,280
എപ്പോഴും തുരങ്കം അവസാനിക്കുമ്പോൾ
സൂര്യപ്രകാശമുണ്ടാവും.

711
00:36:11,360 --> 00:36:12,520
എല്ലാവർക്കും ആശംസകൾ.

712
00:36:18,920 --> 00:36:22,160
അദ്ദേഹം താടി മാറ്റിയപ്പോൾ
ഒരു പേര് എൻ്റെ മനസ്സിലെത്തി. ഓയോ.

713
00:36:22,200 --> 00:36:23,880
അപ്പോൾ ഞാൻ പറഞ്ഞു, "അടിപൊളി!"

714
00:36:23,960 --> 00:36:26,280
വൗ, ഞങ്ങൾക്ക് അദ്ദേഹത്തെ കാണാനായതിൽ
വളരെ സന്തോഷമുണ്ട്.

715
00:36:26,360 --> 00:36:28,400
റിതേഷ് ഞങ്ങളെ വിലയിരുത്തുന്നു എന്നറിഞ്ഞതിൽ

716
00:36:28,480 --> 00:36:30,840
എനിക്ക് വളരെ സന്തോഷമുണ്ടെങ്കിലും,

717
00:36:30,920 --> 00:36:33,880
അദ്ദേഹമാണ് അതെന്ന് അറിഞ്ഞിരുന്നെങ്കിൽ,
ഞങ്ങളത് ചെയ്യില്ലായിരുന്നു.

718
00:36:33,960 --> 00:36:36,480
മൂന്ന്, രണ്ട്, ഒന്ന്. മിഷൻ...

719
00:36:36,560 --> 00:36:38,120
സ്റ്റാർട്ട് അബ്!

720
00:36:47,640 --> 00:36:50,360
ജിയോവിയോയ്ക്ക്
മികച്ച ബ്രാൻഡ് റീകോൾ കിട്ടി.

721
00:36:50,440 --> 00:36:52,120
നമ്മുടെ നിക്ഷേപകർക്ക് അത് മതിയായിരുന്നോ?

722
00:36:52,160 --> 00:36:53,560
ബ്രാൻഡ് റീകോൾ 65.9%

723
00:36:59,880 --> 00:37:02,000
-ഹായ് സെന്തിൽ. ഹായ് ദിനേശ്.
-ഹലോ സർ.

724
00:37:02,080 --> 00:37:05,480
അപ്പോൾ ആദ്യ ചലഞ്ചിൽ നിങ്ങളായിരുന്നു
മികച്ച പ്രകടനം നടത്തിയത്.

725
00:37:05,560 --> 00:37:07,680
-അതേ.
-നിങ്ങൾക്ക് രണ്ടാമത്തേതിലും

726
00:37:07,800 --> 00:37:10,960
നിലേഷിൽ നിന്നും ഞങ്ങളിൽ നിന്നും
ഒരു വിശ്വാസ വോട്ട് ലഭിച്ചു.

727
00:37:11,040 --> 00:37:12,960
-അതേ.
-നിങ്ങൾ എങ്ങനെ സ്വയം വിലയിരുത്തുന്നു?

728
00:37:13,040 --> 00:37:15,800
മാർക്കറ്റിങ്ങ് ആക്ടിവിറ്റിയിൽ ഞങ്ങളുടെ
പ്രധാന ലക്ഷ്യം,

729
00:37:15,880 --> 00:37:18,120
150 ആളുകൾ തിരിച്ചു പോകുമ്പോൾ,
അവർ ജിയോവിയോയെ

730
00:37:18,160 --> 00:37:20,840
ഗർഭാവസ്ഥയുമായി ബന്ധപ്പെടുത്തി
ചിന്തിക്കുന്നെന്ന് ഉറപ്പാക്കണം.

731
00:37:20,920 --> 00:37:22,520
അതായിരുന്നു പ്രധാന കാര്യം.

732
00:37:22,600 --> 00:37:24,880
ഞങ്ങൾക്ക് അതും കാണാൻ സാധിച്ചു.

733
00:37:24,960 --> 00:37:28,880
ഈ ആക്ടിവിറ്റിയ്ക്ക് ശേഷം ഞങ്ങളുടെ
വെബ്സൈറ്റിൽ കൂടുതൽ ട്രാഫിക് കാണാനായി.

734
00:37:28,960 --> 00:37:31,560
വളരെ കുറച്ചു സമയത്തിനുള്ളിൽ
നൂറുകണക്കിനാളുകൾ

735
00:37:31,640 --> 00:37:33,320
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചു.

736
00:37:33,400 --> 00:37:35,280
അത് അവർ കൊണ്ടുനടക്കണമെന്ന്
ഞങ്ങൾ ആഗ്രഹിക്കുന്നു.

737
00:37:35,360 --> 00:37:37,280
അപ്പോൾ "ബലൂൺ ബേബി"
ഒരു വിജയമായി എന്ന് കരുതുന്നു.

738
00:37:37,360 --> 00:37:39,200
-അതേ.
-എന്നെ സംബന്ധിച്ച്...

739
00:37:40,440 --> 00:37:41,880
അത് വളരെ ലളിതമായിരുന്നു.

740
00:37:42,880 --> 00:37:45,960
അത് ലളിതമായി അവതരിപ്പിച്ചതിനാൽ
നിങ്ങൾക്കനുകൂലമായി തിരിഞ്ഞു.

741
00:37:46,040 --> 00:37:47,880
-അതേ.
-പക്ഷേ ഞാൻ പറയും,

742
00:37:47,960 --> 00:37:50,000
നിങ്ങൾക്ക് കുറച്ചുകൂടി
നൂതന മാർഗ്ഗങ്ങൾ വേണമെന്ന്.

743
00:37:50,080 --> 00:37:51,840
അത് വളരെ ലളിതമായി എന്നെനിക്ക് തോന്നി.

744
00:37:54,520 --> 00:37:57,080
നിങ്ങളൊരു B2B
അല്ലെങ്കിൽ B2C കമ്പനി ആകട്ടെ,

745
00:37:57,160 --> 00:37:59,440
മാർക്കറ്റിങ്ങും ബ്രാൻഡിങ്ങും
വളരെ പ്രധാനമാണ്.

746
00:37:59,520 --> 00:38:01,640
അതിൽ നിന്ന് രക്ഷപ്പെടാനാകില്ല. അല്ലേ?

747
00:38:02,200 --> 00:38:05,640
നിങ്ങൾ പറഞ്ഞതുപോലെ, നിങ്ങളുടെ
വെബ്സൈറ്റിലേക്ക് 100 പേർ എത്തി.

748
00:38:06,520 --> 00:38:07,960
അതായത് ഇന്ന് 100 പേർ മാത്രം.

749
00:38:08,040 --> 00:38:10,880
നിങ്ങൾ ഇതിലെ പ്രധാന വസ്തുത കാണുന്നില്ല
എന്നെനിക്ക് തോന്നുന്നു...

750
00:38:12,040 --> 00:38:14,680
അതായത് ഇത് നിങ്ങളുടെ ജീവിതത്തിലെ
ഏറ്റവും വലിയ സംഭവങ്ങളിൽ ഒന്നാണ്.

751
00:38:15,160 --> 00:38:16,040
ഈ ഷോയിൽ എത്തിയത്.

752
00:38:16,120 --> 00:38:18,840
നിങ്ങളുടെ വെബ്സൈറ്റിലേക്ക്
വലിയ ട്രാഫിക് ഉണ്ടാകാൻ പോവുകയാണ്,

753
00:38:18,920 --> 00:38:20,440
നിങ്ങളിരുവരും ആരെന്ന് മനസ്സിലാക്കി.

754
00:38:21,400 --> 00:38:25,400
നിങ്ങളുടെ ബ്രാൻഡിങ്ങ് ഗെയിമും
മാർക്കറ്റിങ്ങ് ഗെയിമും ഒരു പടി ഉയർത്തും

755
00:38:25,480 --> 00:38:26,680
എന്നു ഞാൻ പ്രതീക്ഷിച്ചു.

756
00:38:28,200 --> 00:38:32,400
ഹാർഡ് വെയറിലും സോഫ്റ്റ് വെയറിലും നിങ്ങൾ
മിടുക്കരാണെന്ന് ഞാൻ മുമ്പ് പറഞ്ഞിരുന്നു.

757
00:38:33,160 --> 00:38:37,160
പക്ഷേ അതേ മികവ് മാർക്കറ്റിങ്ങിലും
ബ്രാൻഡിങ്ങിലും ആവശ്യമാണ്.

758
00:38:37,200 --> 00:38:39,280
നിങ്ങൾക്ക് അത്തരം കഴിവുകൾ

759
00:38:39,360 --> 00:38:41,640
ഇല്ല എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ,

760
00:38:41,680 --> 00:38:43,040
നിങ്ങളുടെ ഇടയിൽ...

761
00:38:43,640 --> 00:38:46,200
അത് പുറമേ നിന്ന് കൊണ്ടുവരുന്നതിൽ
കുഴപ്പമില്ല.

762
00:38:46,320 --> 00:38:48,160
ഞാൻ നിങ്ങളെ അക്കാര്യത്തിൽ
പ്രോത്സാഹിപ്പിക്കുന്നു,

763
00:38:48,280 --> 00:38:50,520
കാരണം ജിയോവിയോയിൽ നിങ്ങൾക്ക്
ധാരാളം കാര്യങ്ങൾ ചെയ്യാനാകും.

764
00:38:50,600 --> 00:38:54,040
പിന്നെ ഈ ബ്രാൻഡ് നിങ്ങൾ ഉയരങ്ങളിൽ
എത്തിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

765
00:38:54,120 --> 00:38:55,400
-സത്യം. കൃത്യം.
-നന്ദി.

766
00:38:55,480 --> 00:38:56,920
-തീർച്ചയായും.
-വളരെ നന്ദി.

767
00:38:57,000 --> 00:39:01,280
ബ്രാൻഡ് റീകോളിൽ
46.3% മാത്രമേ വിജയിച്ചുള്ളൂ എങ്കിലും,

768
00:39:01,360 --> 00:39:02,960
അലീപ്പോയ്ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു.

769
00:39:03,040 --> 00:39:03,880
ബ്രാൻഡ് റീകോൾ 46.3%

770
00:39:03,960 --> 00:39:06,880
പക്ഷേ ഞങ്ങളുടെ നിക്ഷേപകർ അവരുടെ
പ്രകടനത്തെപ്പറ്റി എന്താണ് കരുതിയത്?

771
00:39:13,040 --> 00:39:15,440
-ശരി.
-ഇതെന്താണ്?

772
00:39:15,520 --> 00:39:16,480
ഇതൊരു പ്രീമിക്സ് ആണ്.

773
00:39:16,560 --> 00:39:19,880
നിങ്ങൾ നിർദ്ദേശങ്ങൾ പിന്തുടർന്നാൽ,
നല്ലൊരു മഫിൻ ഉണ്ടാക്കാം.

774
00:39:20,640 --> 00:39:21,520
ആദ്യം തന്നെ,

775
00:39:22,520 --> 00:39:25,160
-അലീപ്പോയുടെ ബ്രാൻഡിങ്ങ്...
-അതേ.

776
00:39:25,200 --> 00:39:28,680
ഞാൻ കാണിച്ചുതരാം.
എനിക്ക് ശരിക്കു ദേഷ്യം വന്നു.

777
00:39:30,080 --> 00:39:31,400
ഇതിൽ ബ്രാൻഡിംഗ് ഇല്ലേയില്ല.

778
00:39:31,480 --> 00:39:33,120
-ശരി.
-ഇതിൽ ഒരിടത്തുമില്ല.

779
00:39:33,160 --> 00:39:36,120
ഇതൊരു ബ്രാൻഡിങ്ങ് പരിപാടി ആയിരുന്നു.

780
00:39:38,800 --> 00:39:41,880
ഇതിൽ അലീപ്പോയുടെ ബ്രാൻഡ് നെയിം
ഉണ്ടായിരുന്നെങ്കിൽ ആളുകൾ ഇത് വീട്ടിൽ

781
00:39:41,960 --> 00:39:44,920
ഉണ്ടാക്കുമ്പോൾ ഓർത്തേനെ... അവരത് ചെയ്തേനെ.

782
00:39:45,000 --> 00:39:46,640
അലീപ്പോയുടെ പേര് അതിൽ കണ്ടിരുന്നെങ്കിൽ,

783
00:39:46,760 --> 00:39:49,280
-അവർ ഉടനടി ഓർത്തേനേ--
-നിഖിൽ, ആയുഷി...

784
00:39:49,360 --> 00:39:51,840
മാർക്കറ്റിങ്ങ് എന്നാൽ നിങ്ങൾ
നിർമ്മിക്കുന്ന വസ്തുക്കളല്ല,

785
00:39:51,920 --> 00:39:55,160
നിങ്ങൾ പറയുന്ന കഥകളാണ്.
നിങ്ങൾക്ക് മികച്ച കഥകളുമുണ്ട്.

786
00:39:55,200 --> 00:39:57,600
-തീർച്ചയായും.
-നിങ്ങളെന്താ അവ പറയാഞ്ഞത്?

787
00:39:57,640 --> 00:40:01,160
ആളുകൾ വന്നു, പിക്ഷ്ണറി കളിച്ചു, ഗെയിമുകൾ
കളിച്ചു, പിന്നെ തിരിച്ച് പോയി.

788
00:40:01,200 --> 00:40:03,200
അവർ ഗെയിമുകൾ കളിക്കുന്നത് ആസ്വദിച്ചു.

789
00:40:03,320 --> 00:40:07,960
പക്ഷേ നിങ്ങളുടെ സ്റ്റാളിൽ വന്നവർ
തിരികെ പോകുമ്പോൾ,

790
00:40:08,040 --> 00:40:11,200
അവർക്ക് അലീപ്പോ ശരിക്കും
എന്താണ് ചെയ്യുന്നതെന്ന് മനസ്സിലായോ?

791
00:40:11,320 --> 00:40:13,640
അവർക്ക് അലീപ്പോ ചെയ്യുന്നത്
മനസ്സിലായെന്ന് തോന്നുന്നു,

792
00:40:14,520 --> 00:40:17,280
പക്ഷേ അവർക്ക് അതവരുടെ ജീവിതം
മാറ്റിയേക്കുമെന്ന് മനസ്സിലായില്ല.

793
00:40:17,360 --> 00:40:19,640
-ഞാൻ സമ്മതിക്കുന്നു--
-നിങ്ങൾ നിരസിക്കുകയാണെന്ന് കരുതുന്നു.

794
00:40:20,640 --> 00:40:21,480
ശരി.

795
00:40:21,560 --> 00:40:23,960
അവർക്കത് മനസ്സിലായി
എന്നു കരുതുന്നത് നിങ്ങൾക്ക് മാത്രമാവാം.

796
00:40:24,040 --> 00:40:27,520
ആയിരിക്കാം. ആളുകൾ സന്തോഷത്തോടെ
തിരിച്ചുപോകുമ്പോൾ,

797
00:40:27,600 --> 00:40:29,680
അവരത് റീകോൾ ചെയ്യുമെന്ന് ഞങ്ങൾ കരുതി.

798
00:40:29,800 --> 00:40:32,360
ചില സമയങ്ങളിൽ തന്ത്രങ്ങൾ പാളിയേക്കാം.

799
00:40:32,440 --> 00:40:34,520
മറ്റു ചിലപ്പോൾ,
പ്രാവർത്തികമാക്കുന്നത് പാളിയേക്കാം.

800
00:40:34,600 --> 00:40:37,160
ഇവിടെ രണ്ടും തെറ്റായിരുന്നു.

801
00:40:38,360 --> 00:40:41,160
അതിനാലാണ്, ഇതൊരു...
നഷ്ടമായ അവസരമാവുന്നത് ഗൈസ്.

802
00:40:46,160 --> 00:40:47,320
ബ്രാൻഡ് റീകോൾ 63.1%

803
00:40:47,400 --> 00:40:50,640
നല്ല കാര്യം എന്തായിരുന്നു എന്നാൽ,
യാത്രികാർട്ടിനായി മുദ്രാവാക്യങ്ങൾ മുഴങ്ങി.

804
00:40:50,680 --> 00:40:51,640
അതേ.

805
00:40:51,760 --> 00:40:54,480
മോശമായത് യാത്രികാർട്ടിൻ്റെ
മുദ്രാവാക്യങ്ങൾ മാത്രമാണ് മുഴങ്ങിയത്.

806
00:40:56,520 --> 00:40:59,200
നിങ്ങളവരെ അലോസരപ്പെടുത്തുന്നതിനും
അവർ നിങ്ങളെ ഓർത്തിരിക്കുന്നതിനും

807
00:40:59,800 --> 00:41:00,800
ഇടയിലെ നേരിയ തലത്തിലാണ്.

808
00:41:02,080 --> 00:41:04,000
ജിജ്ഞാസ നല്ലതാണ്.

809
00:41:04,080 --> 00:41:07,400
പക്ഷേ നിങ്ങൾ ആ തലം ശരിയായ രീതിയിൽ
ആലോചിച്ചു ചെയ്തില്ല.

810
00:41:07,480 --> 00:41:09,400
ഞങ്ങളത് സ്റ്റോറിൽ ചെയ്തിരുന്നു.

811
00:41:09,480 --> 00:41:12,800
ഞങ്ങൾ ആളുകളെ ആകർഷിക്കാൻ മുദ്രാവാക്യം
മുഴക്കി. സ്റ്റോറിൽ ഞങ്ങളത് വിശദീകരിച്ചു.

812
00:41:12,880 --> 00:41:15,160
അത് ശരിയായെന്ന് തോന്നുന്നോ?
ആളുകൾക്ക് മനസ്സിലായോ

813
00:41:15,280 --> 00:41:17,760
-യാത്രികാർട്ട് എന്താണെന്ന്?
-അതേ, അവർക്ക് ശരിക്ക് മനസ്സിലായി.

814
00:41:17,840 --> 00:41:19,520
ഞങ്ങളവരോട് യാത്രികാർട്ടിനെപ്പറ്റി

815
00:41:19,600 --> 00:41:22,040
-ചോദ്യങ്ങളും ചോദിച്ചു.
-ഫ്രാഞ്ചൈസി അന്വേഷണങ്ങൾ ലഭിച്ചു.

816
00:41:22,120 --> 00:41:24,160
-25 ഫ്രാഞ്ചൈസി അന്വേഷണങ്ങൾ.
-കൊള്ളാം.

817
00:41:24,200 --> 00:41:25,080
അതേ.

818
00:41:25,640 --> 00:41:26,640
ബ്രാൻഡ് റീകോൾ 58.8%

819
00:41:26,760 --> 00:41:27,920
നിങ്ങളൊരു ഡിജിറ്റൽ ബ്രാൻഡാണ്.

820
00:41:28,680 --> 00:41:30,640
സ്റ്റാളിൽ ഡിജിറ്റലായി
ഒന്നുംതന്നെ ഇല്ലായിരുന്നു.

821
00:41:32,600 --> 00:41:35,560
ആ കാർണിവൽ നിങ്ങൾക്ക് ഹീറോയാകാനുള്ള
ഒരു അവസരമായിരുന്നു.

822
00:41:35,640 --> 00:41:37,960
നിങ്ങൾക്ക് കസ്റ്റമർ എന്ന നിലയിൽ
എന്നെ നഷ്ടമാവുകയാണ്.

823
00:41:38,520 --> 00:41:41,800
രണ്ടാമത്, നിങ്ങൾക്ക് ഒരു നിക്ഷേപകൻ
എന്ന നിലയിലും എന്നെ നഷ്ടമാവുകയാണ്.

824
00:41:42,520 --> 00:41:46,200
ഏറ്റവും പ്രധാനമായി, നിങ്ങൾ നിരന്തരം
എൻ്റെ പ്രതീക്ഷയ്ക്ക് വിപരീതമായി

825
00:41:46,320 --> 00:41:47,840
പ്രവർത്തിക്കുകയായിരുന്നു.

826
00:41:49,080 --> 00:41:51,800
-നിങ്ങളുടെ ഇനം വളരെ ആവേശകരമായിരുന്നു.
-അതേ സർ.

827
00:41:51,880 --> 00:41:54,360
അതിൽ ധാരാളം സ്കോപ്പുണ്ട്,
ഞാനിത് മുമ്പും പറഞ്ഞിരുന്നു.

828
00:41:54,440 --> 00:41:55,360
അതേ സർ.

829
00:41:55,440 --> 00:41:57,120
പക്ഷേ നിങ്ങളുടെ ബ്രാൻഡ്
ഒട്ടും ആവേശജനകമല്ല.

830
00:41:57,760 --> 00:42:01,280
നിങ്ങളുടെ അടുത്തുവന്നവർ ഡ്രോണുകളെപ്പറ്റി
കേട്ടു. എന്നാലവർ ഡിടൗണിൻ്റെ പേര് കേട്ടോ?

831
00:42:02,920 --> 00:42:05,800
നിങ്ങൾക്ക് വളരെ നല്ലൊരു അവസരമായിരുന്നു,

832
00:42:05,880 --> 00:42:08,280
-ഇത്ര വലിയൊരു ജനക്കൂട്ടത്തെ ആകർഷിക്കാൻ.
-അതേ.

833
00:42:08,360 --> 00:42:10,160
നിങ്ങൾ അതെങ്ങനെ ഉപയോഗപ്പെടുത്തി?

834
00:42:10,200 --> 00:42:12,600
ഞങ്ങൾക്ക് ഞങ്ങളുടെ ബ്രാൻഡിംഗ് ഉള്ള
ടി-ഷർട്ടുകൾ ഉണ്ടായിരുന്നു.

835
00:42:12,640 --> 00:42:15,640
ഞങ്ങൾ അവ സ്റ്റോറിലേക്ക് കയറുന്ന ഇടത്ത്

836
00:42:15,760 --> 00:42:18,400
-പ്രദർശിപ്പിച്ചിരുന്നു--
-ടി-ഷർട്ടുകൾ നിങ്ങളെ അവതരിപ്പിച്ചു,

837
00:42:18,480 --> 00:42:20,160
നിങ്ങൾ കമ്പനിയെപ്പറ്റി സംസാരിച്ചോ?

838
00:42:22,880 --> 00:42:24,600
മാർക്കറ്റിംഗ് വളരെ പ്രധാനമാണ്.

839
00:42:24,640 --> 00:42:27,200
നിങ്ങൾ ഉത്പന്നത്തെപ്പറ്റി
പറഞ്ഞുകൊണ്ടിരുന്നാൽ, എനിക്കു ബോറടിക്കും.

840
00:42:29,920 --> 00:42:31,960
ബ്രാൻഡ് റീകോൾ 61.9%

841
00:42:39,400 --> 00:42:40,400
സ്മൃതി, ശിഖർ.

842
00:42:41,280 --> 00:42:45,280
നിങ്ങൾ കസ്റ്റമർക്കു നേരേ പന്തുകൾ
എറിയുകയായിരുന്നു എന്നു കേട്ടു.

843
00:42:45,360 --> 00:42:49,600
നിങ്ങൾ കസ്റ്റമറെ സിക്സ് അടിച്ചോ അതോ
അവർ നിങ്ങളെ ബൗൾ ചെയ്ത് ഔട്ടാക്കിയോ?

844
00:42:49,640 --> 00:42:51,040
സിക്സടിച്ചെന്നാണ് തോന്നുന്നത്,

845
00:42:51,120 --> 00:42:53,840
കാരണം ചിലർ പന്തും കൊണ്ട്
ഞങ്ങൾക്കരികിലേക്കു വന്നു,

846
00:42:53,920 --> 00:42:56,360
എന്നിട്ടവർ റീഡിസൈനെപ്പറ്റി ചോദിച്ചു,

847
00:42:56,440 --> 00:42:58,560
ബോളിൽ ആ പേരെഴുതിയിരിക്കുന്നത് കണ്ട്.

848
00:42:58,640 --> 00:43:00,560
അപ്പോൾ അത് നന്നായിരുന്നെന്ന് തോന്നുന്നു.

849
00:43:00,640 --> 00:43:03,840
സത്യത്തിൽ ഞങ്ങളുടെ സാധനങ്ങളെല്ലാം
തീർന്നുപോയി.

850
00:43:03,920 --> 00:43:06,800
ഫ്രെയിമുകൾ, പേപ്പർ പ്ലെയിനുകൾ,
പന്തുകൾ, എല്ലാം തീർന്നു.

851
00:43:06,880 --> 00:43:08,920
ടി-ഷർട്ടുകൾ ബാഗുകൾ എന്നിവയും തീർന്നു.

852
00:43:09,000 --> 00:43:12,080
പിന്നെ ഞങ്ങൾക്ക്
ചില ഹുഡീസ് ബാക്കിയുണ്ടായിരുന്നു.

853
00:43:12,160 --> 00:43:13,840
അതിനാൽ ഞങ്ങളൊരു മത്സരം നടത്തി.

854
00:43:13,920 --> 00:43:16,640
ആളുകൾ പുഷ് അപ്പ് ചെയ്യാൻ തുടങ്ങി,
പിന്നെ അത് തുടർന്നു.

855
00:43:16,680 --> 00:43:20,440
ആളുകൾ റീഡിസൈനിൻ്റെ പേര് ആവേശത്തോടെ
ഉറക്കെ വിളിക്കാൻ തുടങ്ങി. അപ്പോൾ...

856
00:43:20,520 --> 00:43:24,160
ഞങ്ങൾ അതിൽ ബ്രാൻഡിങ്ങും ചേർത്തിരുന്നു.
അത് രസമായിരുന്നു.

857
00:43:24,280 --> 00:43:28,040
മികച്ച രീതിയിലുള്ള മാർക്കറ്റിങ്ങ് കണ്ടാൽ
മാർക്കറ്റിങ്ങ് ആണെന്ന് തോന്നില്ല.

858
00:43:28,640 --> 00:43:31,560
കസ്റ്റമർക്ക് ബ്രാൻഡ് അനുഭവേദ്യമാകുന്ന
രീതിയിലാണ് അത് ചെയ്യുന്നത്.

859
00:43:31,640 --> 00:43:35,480
അവർ ആ ബ്രാൻഡിൻ്റെ
ഭാഗമായിരിക്കുന്നതിൽ അഭിമാനിക്കുന്നു.

860
00:43:35,560 --> 00:43:38,920
ഞാൻ മനീഷിൻ്റെ ഫോട്ടോയും കണ്ടു.

861
00:43:39,000 --> 00:43:42,880
അദ്ദേഹം അതുമായി വന്നപ്പോൾ വളരെ
സന്തുഷ്ടനായിരുന്നെന്ന് ഞാൻ കണ്ടു.

862
00:43:43,560 --> 00:43:46,360
അദ്ദേഹത്തിന് താൻ ഒരു താരമാണെന്നു തോന്നി.
എല്ലാ ഉപയോക്താക്കളും...

863
00:43:47,200 --> 00:43:50,280
ഈ അനുഭവത്തിലൂടെ കടന്നുപോയവർക്കെല്ലാം
അങ്ങനെ തോന്നി.

864
00:43:50,360 --> 00:43:51,280
ശരിയാണ്.

865
00:43:51,360 --> 00:43:54,640
നിങ്ങളുടെ ആശയം നന്നായിരുന്നു.
നിങ്ങളുടെ ബ്രാൻഡ്...

866
00:43:54,720 --> 00:43:57,680
നിങ്ങളത് സർവവ്യാപിയാക്കി.
അത് എല്ലായിടവും ഉണ്ടായിരുന്നു.

867
00:43:57,760 --> 00:44:00,800
-അപ്പോൾ നിങ്ങൾ നന്നായി ചെയ്തു.
-വളരെ നന്ദി.

868
00:44:00,880 --> 00:44:02,760
ആദ്യ ചലഞ്ച് പ്രയാസമായിരുന്നു.

869
00:44:02,840 --> 00:44:05,240
വ്യക്തിപരമായി, നിങ്ങൾ എന്നോടു ചോദിച്ചാൽ
ഞാൻ പറഞ്ഞേനെ,

870
00:44:05,320 --> 00:44:07,600
നിങ്ങളുടെ പോക്ക് കീഴോട്ടായിരുന്നെന്ന്.

871
00:44:08,080 --> 00:44:10,160
പക്ഷേ ഒരു തിരിച്ചുവരവ്,

872
00:44:10,240 --> 00:44:12,320
അത് ആഘോഷിക്കണമെന്ന്
ഞാൻ എപ്പോഴും വിശ്വസിക്കുന്നു.

873
00:44:13,040 --> 00:44:15,760
-ഞാൻ പറയുന്നു, നിങ്ങൾ അടിപൊളിയായിരുന്നു.
-നന്ദി.

874
00:44:15,840 --> 00:44:17,680
നിങ്ങളുടെ സ്റ്റാളിൽ വന്നത്
അടിപൊളിയായിരുന്നു.

875
00:44:19,240 --> 00:44:22,320
കൂനൽ, അനീഷാ, ഞാനിവരെ അങ്ങനെയങ്ങ്
വിടാൻ ഉദ്ദേശിക്കുന്നില്ല.

876
00:44:22,400 --> 00:44:24,920
നിങ്ങൾ പുഷ് അപ്പ് ചെയ്യേണ്ടി വരും.

877
00:44:25,000 --> 00:44:26,280
-ശരിക്കും?
-അതേ.

878
00:44:26,360 --> 00:44:28,720
ശിഖർ, നിങ്ങൾ "ഞാനത് ചെയ്യാം," എന്ന് പറയണം.

879
00:44:28,800 --> 00:44:30,600
-ശരി.
-പക്ഷേ നിങ്ങളത് എനിക്കൊപ്പം ചെയ്യണം.

880
00:44:30,680 --> 00:44:33,240
-ഞാൻ തയ്യാർ, വരൂ.
-എന്താ!

881
00:44:38,000 --> 00:44:40,520
-ശിഖർ, നീ നിർത്തരുത്.
-നാല്...

882
00:44:40,600 --> 00:44:42,960
-മനീഷ്, താഴെ മുട്ടണം!
-മനീഷ്, നിങ്ങൾ കള്ളക്കളിയാണ്.

883
00:44:43,760 --> 00:44:45,840
ആറ്. വേഗമാകട്ടെ, ഏഴ്.

884
00:44:47,280 --> 00:44:48,360
-എട്ട്.
-ഞാനൊരു ജഡ്ജ് ആണ്.

885
00:44:49,120 --> 00:44:50,440
ഒൻപത്. ശിഖർ, ചെയ്യൂ.

886
00:44:50,520 --> 00:44:52,320
-കൊള്ളാം ഗൈസ്.
-വളരെ നന്ദി.

887
00:44:52,400 --> 00:44:53,600
കൊള്ളാം.

888
00:44:53,680 --> 00:44:55,400
-നന്ദി മനീഷ്.
-വളരെ നന്ദി.

889
00:44:55,480 --> 00:44:57,400
-ഇത് മറക്കാനാവില്ല.
-അടുത്ത തവണ നിങ്ങൾ ചെയ്യണം.

890
00:44:57,480 --> 00:44:58,400
വളരെ നന്ദി.

891
00:44:58,480 --> 00:45:00,840
റീഡിസൈൻ മനീഷുമായി ചേർന്ന് വ്യായാമം ചെയ്തു.

892
00:45:00,920 --> 00:45:04,400
പെൻഷൻബോക്സിൻ്റെ പ്രകടനം
നിക്ഷേപകരിൽ മതിപ്പുളവാക്കിയോ?

893
00:45:04,480 --> 00:45:05,920
ബ്രാൻഡ് റീകോൾ 31.3%

894
00:45:10,920 --> 00:45:13,160
ഞാനിപ്പോൾ ഒരു ആശയക്കുഴപ്പത്തിലാണ്.

895
00:45:13,240 --> 00:45:14,840
അവിടെയൊരു ജനക്കൂട്ടമുണ്ടായിരുന്നു,

896
00:45:15,640 --> 00:45:17,640
നിങ്ങൾ ഒരുപാട് പ്രയത്നിച്ചു,

897
00:45:17,720 --> 00:45:21,160
പക്ഷേ റേറ്റിങ്ങിൻ്റെ സമയം വന്നപ്പോൾ,
ബ്രാൻഡ് റീകോളിൽ,

898
00:45:21,240 --> 00:45:23,480
ഉപഭോക്താക്കൾ നിങ്ങളെ താഴ്ത്തിക്കെട്ടി.

899
00:45:23,560 --> 00:45:24,840
സത്യത്തിൽ,

900
00:45:24,920 --> 00:45:28,120
ചെറുപ്പക്കാരോട് പെൻഷൻ, വിരമിക്കൽ
എന്നിവയെപ്പറ്റി സംസാരിക്കാൻ പ്രയാസമാണ്,

901
00:45:28,200 --> 00:45:31,280
പിന്നെ ചെറുപ്പക്കാർക്കായി മറ്റ്
എട്ട് ബ്രാൻഡുകൾ ഉണ്ടായിരുന്നു താനും.

902
00:45:31,880 --> 00:45:34,320
നമുക്ക് പറയാം, റീഡിസൈൻ
സർഗ്ഗാത്മകതയിൽ ശ്രദ്ധിച്ചു.

903
00:45:34,400 --> 00:45:36,680
അവിടെയുണ്ടായിരുന്നത് ഫ്രീലാൻസർമാരും
ആർട്ടിസ്റ്റുകളുമാണ്.

904
00:45:36,760 --> 00:45:38,360
ലക്ഷ്യഗ്രൂപ്പ് അവിടെ ഉണ്ടായിരുന്നു.

905
00:45:38,440 --> 00:45:40,880
ഞങ്ങൾക്ക് അങ്ങനെയൊരു ഗ്രൂപ്പുമായി
സംവദിക്കാനായില്ല.

906
00:45:40,960 --> 00:45:42,160
ഇവിടെ താരതമ്യങ്ങൾ വേണ്ട.

907
00:45:44,600 --> 00:45:47,560
-നിങ്ങൾ നിങ്ങളുടെ കളി വിജയിക്കാൻ വന്നതാണ്.
-തീർച്ചയായും.

908
00:45:48,240 --> 00:45:50,800
എനിക്കറിയാം. എങ്കിലും ഓരോ ആഴ്ചയും
സംഭവിക്കുന്നത്

909
00:45:50,880 --> 00:45:53,480
ഓരോരുത്തരുടെയും
സുരക്ഷിത മേഖല ആകണമെന്നില്ല.

910
00:45:53,560 --> 00:45:55,360
-ഈ പരിപാടിയുടെ ലക്ഷ്യം അതാണ്.
-അതേ.

911
00:45:55,440 --> 00:45:58,000
നിങ്ങൾ നിങ്ങളുടെ സുരക്ഷിതമേഖല
വിട്ടിറങ്ങണം. മറ്റുള്ളവർക്ക്

912
00:45:58,080 --> 00:46:00,720
നിങ്ങളെക്കാൾ എളുപ്പമായിരുന്നു
എന്നു നിങ്ങൾക്ക് പറയാനാകില്ല.

913
00:46:00,800 --> 00:46:02,920
-അല്ല--
-അതിവിടെ നടപ്പാകില്ല, കേട്ടോ?

914
00:46:04,000 --> 00:46:06,960
നിങ്ങളുടെ ലക്ഷ്യ ഗ്രൂപ്പിനെപ്പറ്റി
സംസാരിച്ച സ്ഥിതിക്ക്.

915
00:46:07,760 --> 00:46:09,280
ഏതാണ് നിങ്ങളുടെ ലക്ഷ്യഗ്രൂപ്പ്?

916
00:46:09,360 --> 00:46:12,040
മുപ്പതുവയസ്സിനു മേൽ പ്രായമുള്ളവരെ
ബോദ്ധ്യപ്പെടുത്താൻ എളുപ്പമാണ്.

917
00:46:12,120 --> 00:46:15,320
18-25 ഗ്രൂപ്പിനെ മാറ്റിയെടുക്കാൻ
വളരെ ബുദ്ധിമുട്ടാണ്.

918
00:46:15,400 --> 00:46:17,640
സി.എ.സിയും വളരെ ഉയർന്നതാണ്.

919
00:46:17,720 --> 00:46:20,880
എനിക്കിഷ്ടമായത് ഇതാണ്. നിങ്ങൾ എപ്പോഴും
യൂണിറ്റ് ഇക്കണോമിക്സിലേക്ക് വരുന്നു.

920
00:46:20,960 --> 00:46:23,840
അത് നല്ലതാണ്, കാരണം സ്ഥാപകർ പലപ്പോഴും
അക്കാര്യം മറക്കുന്നു.

921
00:46:23,960 --> 00:46:27,640
അവർ പൊതുവായ കാര്യങ്ങൾ നോക്കുകയും
ചെറിയകാര്യങ്ങൾ അവഗണിക്കുകയും ചെയ്യുന്നു.

922
00:46:27,720 --> 00:46:32,600
യൂണിറ്റ് എക്കണോമിക്സ് ശരിയാവുന്നോ
എന്നതിലേക്കാണ് എല്ലാം എത്തിച്ചേരുന്നത്.

923
00:46:32,680 --> 00:46:36,360
ഉപഭോക്തൃ തലത്തിലായാലും
ഏറ്റെടുക്കൽ തലത്തിലായാലും.

924
00:46:36,440 --> 00:46:37,800
അതെനിക്കിഷ്ടമായി.

925
00:46:37,880 --> 00:46:39,720
നിങ്ങൾ രണ്ടാൾക്കും ഒരു തീവ്രതയുണ്ട്.

926
00:46:39,800 --> 00:46:42,320
നിങ്ങൾ ശരിക്കും മികച്ചവരാകാൻ
ആഗ്രഹിക്കുന്നു.

927
00:46:42,400 --> 00:46:44,800
അതിൽ നിങ്ങളോട് എനിക്ക് മതിപ്പാണ്.

928
00:46:44,880 --> 00:46:48,120
നിങ്ങൾ രണ്ടാളും അന്ന് ഇതിൽ
ആത്മാർത്ഥമായി പ്രവർത്തിച്ചു.

929
00:46:48,200 --> 00:46:49,920
പക്ഷേ നമ്മൾ ആശിച്ച ഫലം ലഭിച്ചില്ല.

930
00:46:53,080 --> 00:46:55,080
ബ്രാൻഡ് റീകോൾ 55.0%

931
00:47:00,360 --> 00:47:02,760
നിങ്ങൾ എങ്ങനെ ഈ ചലഞ്ച് ഏറ്റെടുത്തു
എന്നാണ് കരുതുന്നത്?

932
00:47:02,840 --> 00:47:05,840
ഈ ചലഞ്ച് വളരെ രസകരമായിരുന്നു,

933
00:47:05,920 --> 00:47:08,560
കാരണം ഞങ്ങൾ B2Bയാണ്, അതിനാൽ...

934
00:47:08,640 --> 00:47:10,040
ഞങ്ങളുടെ ഇതുവരെയുള്ള യാത്രയിൽ,

935
00:47:10,120 --> 00:47:13,240
ഇത് ഒരുപാടുകാര്യങ്ങൾ പഠിക്കാനും
വളരാനുമുള്ള ഒരു അവസരമായിരുന്നു.

936
00:47:13,320 --> 00:47:15,840
ചലഞ്ചിൻ്റെ അവസാനം ആളുകൾ

937
00:47:15,920 --> 00:47:18,000
നിങ്ങളെ ഓർത്തു എന്ന് കരുതുന്നുണ്ടോ?

938
00:47:18,080 --> 00:47:19,760
-സ്റ്റാളിനു മുകളിലും...
-അകത്തും.

939
00:47:19,840 --> 00:47:21,720
നിങ്ങൾ കടന്നുവരുമ്പോൾ, മുകളിൽത്തന്നെ,

940
00:47:21,800 --> 00:47:24,480
ഞങ്ങൾ സ്പറിൻ്റെ ലക്ഷ്യങ്ങൾ
പ്രദർശിപ്പിച്ചിരുന്നു, അതായത്

941
00:47:24,560 --> 00:47:26,480
ആകർഷിക്കുക, നിലനിർത്തുക, ആവർത്തിക്കുക.

942
00:47:26,560 --> 00:47:28,440
ഇതനുസരിച്ചണ് പ്രവർത്തനങ്ങൾ സജ്ജമാക്കിയത്.

943
00:47:28,520 --> 00:47:30,560
വലതുവശത്ത് അഭിപ്രായങ്ങൾ ഉണ്ടായിരുന്നു,

944
00:47:30,640 --> 00:47:34,080
ഇതുവരെയുള്ള എല്ലാ കസ്റ്റമേഴ്സും
ഫൈവ് സ്റ്റാറാണ് നൽകിയത്.

945
00:47:34,160 --> 00:47:37,600
അതിനാൽ ഞങ്ങൾ കാര്യങ്ങൾ
ലളിതവും സംവേദനാത്മകവുമാക്കാൻ ശ്രമിച്ചു.

946
00:47:37,680 --> 00:47:38,760
റോഹൻ, റോയൽ.

947
00:47:38,840 --> 00:47:41,560
ഈ ചലഞ്ച് നിങ്ങൾക്ക് ബുദ്ധിമുട്ടായിരുന്നു,

948
00:47:41,640 --> 00:47:44,040
കാരണം നിങ്ങളുടെ ബിസിനസ്സിൻ്റെ
സ്വഭാവം B2B ആണ്.

949
00:47:44,120 --> 00:47:44,960
ശരിയാണ്.

950
00:47:45,720 --> 00:47:47,520
പക്ഷേ അതാണൊരു സംരംഭകൻ്റെ ജോലി.

951
00:47:48,840 --> 00:47:50,640
പ്രയാസമുള്ളവ പരിഹരിക്കൽ.

952
00:47:51,600 --> 00:47:54,760
പിന്നെ പ്രയാസങ്ങൾ ചുമ്മാ കാശെറിഞ്ഞ്
പരിഹരിക്കാൻ സാധിക്കില്ല.

953
00:47:54,840 --> 00:47:56,480
ഇല്ല, ഒരിക്കലുമില്ല.

954
00:47:56,560 --> 00:47:59,680
ഞാൻ പോസിറ്റീവായവ പറയാം.

955
00:48:00,280 --> 00:48:04,800
നിങ്ങൾ നിങ്ങളുടെ സുരക്ഷിത മേഖലയിൽ നിന്ന്
പുറത്തു കടന്നു.

956
00:48:04,880 --> 00:48:06,680
ശരിയല്ലേ? നിങ്ങൾ...

957
00:48:08,120 --> 00:48:10,120
വ്യത്യസ്തങ്ങളായ പല കാര്യങ്ങളും ശ്രമിച്ചു.

958
00:48:10,200 --> 00:48:12,280
ഭാഗ്യ നറുക്കെടുപ്പ് പോലെ. പക്ഷേ...

959
00:48:13,320 --> 00:48:14,760
അതേസമയം തന്നെ,

960
00:48:15,600 --> 00:48:18,840
അതൊരു സാധാരണ
101 മാർക്കറ്റിങ്ങ് തന്ത്രവും ആയിരുന്നു.

961
00:48:18,920 --> 00:48:21,440
എനിക്ക് രണ്ട് ബൂസ്റ്ററുകൾ നഷ്ടമാവുകയും,

962
00:48:21,520 --> 00:48:25,760
വീണ്ടും ഞാൻ താഴേത്തട്ടിൽ എവിടെയോ തന്നെ
നിരന്തരമായി തുടരുകയും ചെയ്യുന്നെങ്കിൽ,

963
00:48:25,840 --> 00:48:29,200
നിങ്ങൾക്ക് ചെയ്യാനാകുന്ന ഏറ്റവും നൂതനമായ
കാര്യം അതാണോ എന്നറിയില്ല.

964
00:48:29,280 --> 00:48:31,840
അത് ആശങ്കാജനകവുമാണ്.

965
00:48:31,920 --> 00:48:34,920
അപ്പോൾ, ഞങ്ങളുടെ തന്ത്രം കടം കൊണ്ടത്

966
00:48:35,000 --> 00:48:37,840
ലോകത്തെ ഏറ്റവും വലിയ യുട്യൂബറായ
മിസ്റ്റർബീസ്റ്റിൽ നിന്നാണ്.

967
00:48:37,920 --> 00:48:39,080
അദ്ദേഹം പ്രശസ്തനാണ്.

968
00:48:39,160 --> 00:48:41,480
ആളുകൾ ഇതെന്താ വ്യത്യസ്തമായത്
എന്നു ചോദിക്കും, ഞങ്ങൾ പറയും

969
00:48:41,560 --> 00:48:45,320
മിസ്റ്റർബീസ്റ്റ് എന്ന്. അവർ അത്ഭുതത്തോടെ
പറയും, "അതേ, അത് മി.ബീസ്റ്റിനെപ്പോലെയാണ്."

970
00:48:45,400 --> 00:48:46,880
നിങ്ങളൊരു റിസ്ക് എടുത്തു.

971
00:48:46,960 --> 00:48:49,160
നിങ്ങളെടുത്ത റിസ്കിന് ഫലമുണ്ടാകുമോ?

972
00:48:51,080 --> 00:48:53,400
-എല്ലാ ദിവസവും അവസരങ്ങളുണ്ടാവില്ല, അല്ലേ?
-അതേ.

973
00:48:54,080 --> 00:48:55,440
നാം റിസ്ക് എടുത്തില്ലെങ്കിൽ...

974
00:48:56,400 --> 00:48:58,120
നമുക്കെങ്ങനെ അറിയാനാകും...

975
00:48:58,680 --> 00:49:01,000
ഞാൻ ജോലി ഉപേക്ഷിച്ചത്
ഒരു റിസ്ക് ആയിരുന്നു,

976
00:49:01,080 --> 00:49:03,440
പക്ഷേ ഇത് നടക്കുമോ
എന്നും അറിയില്ലായിരുന്നു.

977
00:49:03,520 --> 00:49:06,440
റോഹൻ, നിങ്ങളിപ്പോൾ വളരെ നല്ലൊരു
കാര്യമാണ് പറഞ്ഞത്.

978
00:49:06,520 --> 00:49:07,440
റിസ്ക്.

979
00:49:08,520 --> 00:49:10,360
ഈ ബിസിനസ് തുടർന്നാൽ.

980
00:49:11,080 --> 00:49:14,200
പണ്ടാരോ പറഞ്ഞിട്ടുണ്ട്,
"നിങ്ങൾ ജീവിതത്തിൽ റിസ്ക് എടുക്കണം.

981
00:49:14,800 --> 00:49:16,640
നിങ്ങൾ വിജയിച്ചാൽ, നിങ്ങൾക്കു നയിക്കാം...

982
00:49:17,560 --> 00:49:19,640
"എന്നാൽ പരാജയപ്പെട്ടാൽ,
നിങ്ങൾക്കു വഴികാട്ടാം."

983
00:49:21,320 --> 00:49:22,320
ഇന്നു നാം കണ്ടെത്തും,

984
00:49:23,160 --> 00:49:25,560
നിങ്ങൾ നയിക്കുമോ വഴികാട്ടുമോ എന്ന്.

985
00:49:30,480 --> 00:49:33,480
ഈ ഗെയിമിൽ തുടരുക എന്നതാണ്
ഇപ്പോഴത്തെ ഏറ്റവും പ്രധാന കാര്യം.

986
00:49:33,560 --> 00:49:35,960
അങ്ങനെ ഇനി വരുന്ന ടാസ്കുകളിൽ
ഞങ്ങളിൽ നിന്ന്

987
00:49:36,040 --> 00:49:37,560
പ്രതീക്ഷിക്കുന്ന കാര്യങ്ങൾ നൽകാനാവും.

988
00:49:37,640 --> 00:49:39,480
അത് 50-50 ആണെന്ന് എനിക്ക് തോന്നുന്നു.

989
00:49:39,560 --> 00:49:42,000
സത്യത്തിൽ ഞങ്ങളീ
കാർണിവൽ മുഴുവനും ആസ്വദിച്ചൂ.

990
00:49:42,080 --> 00:49:43,240
ഞങ്ങൾ ആളുകളെ ആകർഷിച്ചു,

991
00:49:43,320 --> 00:49:46,360
പക്ഷേ ആളുകൾ ഞങ്ങളെ ഓർക്കുമോ
ഇല്ലയോ എന്ന് കണ്ടറിയണം.

992
00:49:47,960 --> 00:49:50,920
അപ്പോൾ, ആരായിരിക്കും ടോപ്പ് പെർഫോമർ?

993
00:49:51,000 --> 00:49:52,960
ആരായിരിക്കും അവസാന മൂന്നുപേർ,

994
00:49:53,040 --> 00:49:55,360
ആരായിരിക്കും പുറത്താകുക?

995
00:49:56,160 --> 00:49:59,760
ശരി, എൻ്റെ സ്ഥാപകരേ, നിങ്ങൾ വിസ്മയകരമായ
ഒരു ടാസ്കാണ് സ്വീകരിച്ചത്.

996
00:49:59,840 --> 00:50:03,160
ഞങ്ങൾക്ക് ബ്രാൻഡ് റീകോളിൽ ഒരു
പോളിങ്ങ് ഉണ്ടായിരുന്നു,

997
00:50:03,240 --> 00:50:05,360
അതിൻ്റെ ഫലങ്ങൾ ഞങ്ങളുടെ പക്കലുണ്ട്.

998
00:50:06,600 --> 00:50:08,760
നിങ്ങൾ ഞങ്ങളുടെ നിക്ഷേപകരുമായി സംസാരിച്ചു,

999
00:50:08,840 --> 00:50:11,160
അവരൊരു തീരുമാനത്തിൽ എത്തി.

1000
00:50:11,240 --> 00:50:14,360
അനീഷാ, ആരായിരുന്നു
മൂന്നാം ചലഞ്ചിൽ ആദ്യം എത്തിയത്?

1001
00:50:14,440 --> 00:50:15,480
നിങ്ങളത് ഞങ്ങളോടു പറയുന്നോ?

1002
00:50:17,360 --> 00:50:19,960
മൂന്ന് സ്ഥാപകർ കട്ടയ്ക്ക് കട്ടയ്ക്കാണ്.

1003
00:50:20,040 --> 00:50:23,760
എന്നാൽ ചെറിയൊരു മാർജിനിൽ
ഏറ്റവും മുന്നിൽ വന്നത്...

1004
00:50:26,760 --> 00:50:28,840
റീഡിസൈൻ. അഭിനന്ദനങ്ങൾ!

1005
00:50:30,680 --> 00:50:32,200
-വളരെ നന്ദി.
-നന്ദി.

1006
00:50:33,320 --> 00:50:35,120
ഒരു ബൂസ്റ്റർ നഷ്ടമായിട്ടും

1007
00:50:35,200 --> 00:50:37,240
-ഒന്നാം സ്ഥാനത്തേക്ക്!
-അതിശയകരം.

1008
00:50:37,320 --> 00:50:38,960
അഭിനന്ദനങ്ങൾ ഗൈസ്.

1009
00:50:39,040 --> 00:50:40,320
നന്ദി.

1010
00:50:40,400 --> 00:50:44,000
ഒന്നാം സ്ഥാനത്ത് എത്തിയതിനാൽ
നിങ്ങൾക്ക് രണ്ട് ചോയിസുകളുണ്ട്.

1011
00:50:44,080 --> 00:50:46,440
നിങ്ങൾക്ക് ബൂസ്റ്റർ തിരിച്ചുപിടിക്കുകയോ

1012
00:50:46,520 --> 00:50:49,960
അല്ലെങ്കിൽ ഞങ്ങളുടെ അടുത്ത റൗണ്ട് മുതൽ
ഇമ്മ്യൂണിറ്റി ആവശ്യപ്പെടുകയോ ചെയ്യാം.

1013
00:50:55,200 --> 00:50:56,320
എനിക്ക് തോന്നുന്നത്...

1014
00:50:57,440 --> 00:50:58,720
ഞങ്ങൾ ബൂസ്റ്റർ തിരിച്ചെടുക്കാം.

1015
00:50:58,800 --> 00:50:59,800
-തിരിച്ചെടുക്കാനോ?
-അതേ.

1016
00:50:59,880 --> 00:51:02,680
-ശരി, തീരുമാനമെടുത്ത്, ലോക്ക് ചെയ്തു.
-ശരി, ഓക്കേ.

1017
00:51:02,760 --> 00:51:06,000
അഭിനന്ദനങ്ങൾ, നിങ്ങൾക്കിപ്പോൾ
മൂന്ന് ബൂസ്റ്ററുകൾ ഉണ്ട്.

1018
00:51:06,080 --> 00:51:09,680
നിങ്ങൾ സുരക്ഷിതരാണ്, ദയവായി
നിങ്ങളുടെ സുരക്ഷിത സ്ഥലത്തേക്ക് മാറുക.

1019
00:51:10,960 --> 00:51:15,040
"ടോപ്പ് പെർഫോമർ" വിജയിയായ റീഡിസൈന് മൂന്ന്
ബൂസ്റ്ററുകൾ തിരികെ ലഭിച്ചിരിക്കുന്നു.

1020
00:51:15,120 --> 00:51:16,600
ഫിനാലെയിൽ എത്തുകയാണെങ്കിൽ,

1021
00:51:16,680 --> 00:51:20,520
അവർക്ക് മൂന്ന് നിക്ഷേപകരുമായും
കരാറിലെത്താനുള്ള അവസരം ലഭിക്കും.

1022
00:51:20,600 --> 00:51:25,320
ശരി ഗൈസ്. നമുക്ക് നന്നായി പെർഫോം ചെയ്ത്
സുരക്ഷിതരായ രണ്ട് സ്ഥാപകരും കൂടിയുണ്ട്.

1023
00:51:25,880 --> 00:51:28,400
മനീഷ്, അവർ ആരൊക്കെയാണെന്ന്
ഞങ്ങളോട് പറയാമോ?

1024
00:51:28,480 --> 00:51:29,680
ജിയോവിയോ.

1025
00:51:30,240 --> 00:51:32,000
ലാളിത്യം നിങ്ങൾക്ക് തുണയായി,

1026
00:51:32,080 --> 00:51:34,640
-പക്ഷേ ഞങ്ങൾ ചില പ്രതികരണങ്ങൾ നൽകി.
-അതേ. ഞങ്ങൾ...

1027
00:51:34,720 --> 00:51:36,960
നിങ്ങൾ അടുത്ത ചലഞ്ചിൽ മികവ് കൂട്ടണം.

1028
00:51:37,040 --> 00:51:38,080
-ശരി സർ.
-അതേ.

1029
00:51:38,160 --> 00:51:39,720
ഇന്നത്തെ അടുത്ത സുരക്ഷിത സ്ഥാപകൻ...

1030
00:51:41,040 --> 00:51:42,080
യാത്രികാർട്ട് ആണ്.

1031
00:51:43,400 --> 00:51:44,720
അഭിനന്ദനങ്ങൾ.

1032
00:51:48,440 --> 00:51:49,320
പെൻഷൻബോക്സ്,

1033
00:51:49,400 --> 00:51:53,280
നിങ്ങൾ കഴിഞ്ഞ ചലഞ്ചിലെ
ടോപ്പ് പെർഫോമറായിരുന്നതിനാൽ,

1034
00:51:53,360 --> 00:51:54,920
നിങ്ങൾക്ക് ഇമ്മ്യൂണിറ്റി ഉണ്ട്.

1035
00:51:55,000 --> 00:51:55,880
പെൻഷൻബോക്സ്

1036
00:51:55,960 --> 00:51:57,160
അതിനാൽ നിങ്ങൾ സുരക്ഷിതരാണ്.

1037
00:51:57,240 --> 00:51:59,760
നിങ്ങൾക്ക് സുരക്ഷിത സ്ഥലത്തേക്ക് മാറാം.

1038
00:52:05,440 --> 00:52:06,840
ശരി സ്ഥാപകരേ.

1039
00:52:06,920 --> 00:52:09,120
നിങ്ങളിൽ മൂന്നുപേർ താഴേക്കു പോകും.

1040
00:52:11,000 --> 00:52:14,840
ഓർക്കുക, താഴേക്കു പോകുന്നവർക്ക്
ഒരു ബൂസ്റ്റർ നഷ്ടമാകും.

1041
00:52:14,920 --> 00:52:19,280
അതിൽ ഒരു സ്ഥാപകൻ മിഷൻ
സ്റ്റാർട്ട് അബിൽ നിന്നും പുറത്ത് പോകും.

1042
00:52:21,000 --> 00:52:24,960
പോൾ ഫലങ്ങളുടെ അടിസ്ഥാനത്തിൽ
അവസാന മൂന്ന് സ്ഥാനങ്ങളിലേക്ക്

1043
00:52:26,120 --> 00:52:29,040
പോകുന്ന സ്ഥാപകരിൽ ഒന്ന്
അവിനാശും മാനസും ആണ്,

1044
00:52:29,960 --> 00:52:31,440
ഡിടൗൺ റോബോട്ടിക്സിൽ നിന്ന്.

1045
00:52:31,520 --> 00:52:34,240
അവസാന മൂന്നിലെ രണ്ടാം കമ്പനി

1046
00:52:34,320 --> 00:52:35,200
അലീപ്പോ ആണ്.

1047
00:52:37,520 --> 00:52:40,920
അവസാന മൂന്നിലെ മൂന്നാമത്തേതും...

1048
00:52:42,480 --> 00:52:45,960
നിർഭാഗ്യവശാൽ
ഇന്ന് പുറത്താകുന്നതുമായ ടീം...

1049
00:52:54,240 --> 00:52:55,280
സ്പർ ആണ്.

1050
00:52:57,800 --> 00:53:01,840
റോഹൻ, റോയൽ,
നിങ്ങൾ ഈ ചലഞ്ചിൽ മോശമായിരുന്നില്ല.

1051
00:53:01,920 --> 00:53:05,960
പക്ഷേ നിങ്ങളുടെ മുമ്പുള്ള മോശം പ്രകടനം
ഇപ്പോൾ നിങ്ങളെ പിടികൂടിയിരിക്കുന്നു.

1052
00:53:07,080 --> 00:53:08,960
-അപ്പോൾ, സ്പറിന് ആശംസകൾ നേരുന്നു.
-ശുഭാശംസകൾ.

1053
00:53:09,040 --> 00:53:12,480
നിങ്ങളിരുവരെയും പരിചയപ്പെടാൻ സാധിച്ചത്
ഞങ്ങൾക്ക് ഒരു ബഹുമതിയാണ്,

1054
00:53:12,560 --> 00:53:15,280
നിങ്ങളിവിടെ ചെലവഴിച്ച സമയത്തിന് നന്ദി.
വളരെ നന്ദി സഹോദരന്മാരേ.

1055
00:53:15,360 --> 00:53:16,280
നന്ദി.

1056
00:53:17,880 --> 00:53:21,480
അവസാന മൂന്നിൽ അവസാനമായി എത്തിയതിനാൽ,
സ്പറിന് അവരുടെ അവസാന ബൂസ്റ്ററും നഷ്ടമായി.

1057
00:53:22,360 --> 00:53:25,720
അതായത് അവർ മിഷൻ സ്റ്റാർട്ട് അബിൽ നിന്ന്
പുറത്താകുന്നു.

1058
00:53:28,760 --> 00:53:30,560
ഞങ്ങൾ അവരുമായി നന്നായി ഒത്തുപോയിരുന്നു,

1059
00:53:30,640 --> 00:53:32,400
-ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച മുതൽ.
-ശരിയാണ്.

1060
00:53:32,480 --> 00:53:35,160
അവർക്ക് ഹിന്ദിയും ഇംഗ്ലീഷും
നന്നായി വഴങ്ങും.

1061
00:53:35,240 --> 00:53:37,680
പ്രത്യേകിച്ച് റോയലിന്.

1062
00:53:37,760 --> 00:53:39,440
ഞങ്ങൾ ചിൻ്റുവുമായി നല്ല പരിചയത്തിലായി.

1063
00:53:40,160 --> 00:53:41,000
ചിൻ്റു.

1064
00:53:41,680 --> 00:53:43,000
-അതായത് റോഹൻ.
-റോഹൻ.

1065
00:53:43,080 --> 00:53:45,120
ഞങ്ങൾ റോഹനെ ചിൻ്റു എന്നാണ് വിളിച്ചത്.

1066
00:53:45,880 --> 00:53:48,760
ഇത് ഒരു വലിയ അളവുവരെ
ജീവിതം മാറ്റിമറിക്കുന്നതായിരുന്നു.

1067
00:53:48,840 --> 00:53:52,440
റിതേഷ് അഗർവാളിനെ കാണാനാകും
എന്നു ഞാൻ ഒരിക്കലും കരുതിയില്ല.

1068
00:53:52,520 --> 00:53:55,280
-അതും, അറിയാതെ...
-ശരിയാണ്.

1069
00:53:56,680 --> 00:53:57,920
...റിതേഷ് അഗർവാളാണ് എന്നറിയാതെ.

1070
00:53:59,520 --> 00:54:01,960
ഞങ്ങൾ ഒരുപാടുകാര്യങ്ങൾ പഠിച്ചു,
ഇനിയുമൊരുപാട് പഠിക്കാനുമുണ്ട്.

1071
00:54:02,920 --> 00:54:04,000
വളരെ വ്യക്തമായി.

1072
00:54:05,440 --> 00:54:06,440
അതാണ് ഞങ്ങളിനി ചെയ്യുക.

1073
00:54:07,400 --> 00:54:09,360
പക്ഷേ ഞങ്ങളുടെ ലക്ഷ്യം
പഴയതുതന്നെ ആയിരിക്കും.

1074
00:54:09,440 --> 00:54:12,840
അതായത് ഞങ്ങളുടെ ബ്രാൻഡിന്...
ഞങ്ങൾക്ക് കിട്ടുന്ന...

1075
00:54:12,920 --> 00:54:15,560
ഏതു ബ്രാൻഡിനും സ്പർ ഉപയോഗിക്കാൻ...

1076
00:54:16,240 --> 00:54:19,560
അവർക്കും അവരുടെ ഉപഭോക്താക്കൾക്കും
ഏറ്റവും മികച്ച അനുഭവം നൽകാൻ.

1077
00:54:19,640 --> 00:54:21,920
അതാണ് സ്പറിൻ്റെ ലക്ഷ്യം, ആ ഒരു ലക്ഷ്യമാണ്

1078
00:54:22,000 --> 00:54:24,520
ഞങ്ങൾ സ്പറുമായി മുന്നേറുമ്പോൾ
എപ്പോഴും ഞങ്ങളുടെ മനസ്സിൽ ഉണ്ടാവുക.

1079
00:54:32,760 --> 00:54:36,840
ഇന്നത്തെ സെഷൻ നിക്ഷേപകർ നിങ്ങളുടെ ശക്തിയും
ദൗർബല്യവും എങ്ങനെ മനസ്സിലാക്കുന്നു

1080
00:54:36,920 --> 00:54:38,400
എന്നത് മാത്രമായിരുന്നില്ല.

1081
00:54:38,480 --> 00:54:42,160
അത് നിങ്ങൾ സ്വന്തം ശക്തിയും ദൗർബല്യവും
എങ്ങനെ മനസ്സിലാക്കുന്നു എന്നതായിരുന്നു.

1082
00:54:43,760 --> 00:54:47,240
ഞാനും മാനസും എപ്പോഴും ഒന്നിച്ചുണ്ടാവും
എന്ന് ഞങ്ങൾക്കറിയാം.

1083
00:54:48,600 --> 00:54:50,480
കുൽദീപ്, അവനെ ഞങ്ങൾ
അത്യാഗ്രഹി എന്നാണ് വിളിക്കുക.

1084
00:54:50,880 --> 00:54:52,400
അവൻ പെട്ടെന്ന് പരിഭ്രമിക്കും.

1085
00:54:53,160 --> 00:54:55,960
എന്നെ ആരെങ്കിലും വിമർശിച്ചാൽ,
ഞാനത് ഒരു ചലഞ്ചായി എടുക്കും.

1086
00:54:56,040 --> 00:54:58,640
നിങ്ങളിരുവരും ഒരേ ഉത്തരങ്ങളാണ് നൽകിയത്.

1087
00:54:58,720 --> 00:55:00,080
അതിന് മുഴുവൻ മാർക്കും നൽകുന്നു.

1088
00:55:00,160 --> 00:55:02,360
ഒരു നിക്ഷേപകൻ എന്ന നിലയിൽ,
ഇത് ആശങ്കയുണ്ടാക്കുന്നു.

1089
00:55:03,560 --> 00:55:06,920
ഗൗരവിൻ്റെ തീരുമാനമാണ് അവസാനത്തേത്
എന്നു നിങ്ങൾ പറഞ്ഞു.

1090
00:55:07,000 --> 00:55:08,240
നിങ്ങളൊരു ജീവനക്കാരിയല്ല,

1091
00:55:08,320 --> 00:55:10,400
നിങ്ങളൊരു സഹ-സ്ഥാപകയാണ്.
അത് ഗൗരവ് പറഞ്ഞില്ല.

1092
00:55:13,360 --> 00:55:16,600
ജീവിച്ചിരിക്കുന്നിടത്തോളം,
ഒരിക്കലും ഞങ്ങൾ പിരിയുകയില്ല.

1093
00:55:18,000 --> 00:55:22,480
എന്തുവന്നാലും എനിക്ക് പ്രധാനം
അവൻ നടത്തിയ ത്യാഗങ്ങളാണ്.

1094
00:55:23,320 --> 00:55:24,720
അവനെൻ്റെ അനിയനെപ്പോലെയാണ്.

1095
00:55:24,800 --> 00:55:27,120
ഞാൻ വളരെ വികാരാധീനനാണ്. അത് തെറ്റാണ്.

1096
00:56:19,800 --> 00:56:21,800
ഉപശീർഷകം വിവർത്തനംചെയ്തത് ശ്രീദേവി പിള്ള

